Wednesday, September 11, 2024
HomeBook houseഎ കെ ആന്റണിയുടെ ഒരണ സമരം നുണയെന്ന്‌ മുൻ എഐസിസി അംഗം

എ കെ ആന്റണിയുടെ ഒരണ സമരം നുണയെന്ന്‌ മുൻ എഐസിസി അംഗം

ആലപ്പുഴ : ഒരണ സമര നായകനാണെന്ന എ കെ ആന്റണിയുടെ അവകാശവാദം പൊളിച്ചടുക്കി സമകാലീനനും മുൻ എഐസിസി അംഗവുമായ പ്രൊഫ. ജി ബാലചന്ദ്രൻ. കഴിഞ്ഞയാഴ്‌ച ഡിസി ബുക്ക്‌സ്‌ പ്രസിദ്ധീകരിച്ച ‘ ഇന്നലെകളുടെ തീരത്ത്’ എന്ന ആത്മകഥയിലാണ്  ആന്റണി സമരരംഗത്തില്ലായിരുന്നു എന്ന്‌ ബാലചന്ദ്രൻ വ്യക്തമാക്കുന്നത്.

1958 ജൂലൈ 14ന് ആരംഭിച്ച ഒരണ സമരത്തിന്റെ നേതൃത്വം വയലാർ രവിക്കും എം എ ജോണിനുമായിരുന്നുവെന്ന്‌ ആത്മകഥയിൽ വ്യക്തമാക്കുന്നു. കോട്ടയത്ത്  ഉമ്മൻചാണ്ടിയെ സമര രംഗത്തിറക്കിയതും എം എ ജോണായിരുന്നു. അന്ന് എ കെ ആന്റണി എവിടെയായിരുന്നുവെന്ന ചോദ്യത്തിന് ‘അന്ന് താൻ ആലപ്പുഴ എസ്ഡിവി സ്‌കൂളിലും ആന്റണി ചേർത്തല ഗവർമെന്റ്‌ ഹൈസ്‌കൂളിലും പഠിക്കുകയായിരുന്നുവെന്ന് ’ബാലചന്ദ്രൻ പ്രതികരിച്ചു.

- Advertisment -

Most Popular