Thursday, November 30, 2023
Homeഡീസല്‍ വില നൂറിനരികെ: തുടര്‍ച്ചയായ 16- ാം ദിവസവും ഇന്ധനവില വര്‍ധനവ്
Array

ഡീസല്‍ വില നൂറിനരികെ: തുടര്‍ച്ചയായ 16- ാം ദിവസവും ഇന്ധനവില വര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍-ഡീസല്‍ വില വീണ്ടും വര്‍ധിച്ചു.പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചത്.

ഡീസലിന് 97.76 രൂപയും പെട്രോളിന് 104.27 രൂപയുമാണ് കൊച്ചിയിലെ ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 106.08 രൂപയും ഡീസല്‍ 99.45 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 104.47 രൂപയും ഡീസലിന് 97.78 രൂപയുമാണ് വില.

 രണ്ടാഴ്ച കൊണ്ട് പെട്രോളിന് 2.67 രൂപയും ഡീസലിന് 3.39 രൂപയും കൂട്ടി. തുടര്‍ച്ചയായ 16 ാം ദിവസവും ഇന്ധനവില വര്‍ധിപ്പിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിലും ഇന്ധനവില കൂടുമെന്നാണു വിലയിരുത്തല്‍.

- Advertisment -

Most Popular