കൊച്ചി : ശരത് അപ്പാനി, സോഹൻ റോയ് വിജീഷ് മണി ടീമിന്റെ ചിത്രമാണ് “ആദിവാസി” ( ദി ബ്ലാക്ക് ഡെത്ത് ). ഓസ്കാർ ചുരുക്കപ്പട്ടികയിലും, പാരീസ് ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ഫിലിം ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ ‘മ് മ് മ് ( സൗണ്ട് ഓഫ് പെയിൻ) ‘ എന്ന സിനിമയ്ക്ക് ശേഷം, ശരത് അപ്പാനിയെ പ്രധാന കഥാപാത്രമാക്കി അതേ ടീം ഒന്നിക്കുന്ന ” ആദിവാസി” (ദി ബ്ലാക്ക് ഡെത്ത് ) എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഗുരുവായൂരിൽ പ്രകാശനം ചെയ്തു. ഏരീസ് ഗ്രൂപ്പിന്റെ ബാനറിൽ കവിയും ഹോളിവുഡ് സംവിധായകനുമായ ഡോ. സോഹൻ റോയ് നിർമ്മിയ്ക്കുന്ന ” ആദിവാസി ” പ്രശസ്ത സംവിധായകൻ വിജീഷ് മണി സംവിധാനം ചെയ്യുന്നു. മനുഷ്യ മനസ്സാക്ഷിയെ ഏറെ വേദനപ്പിച്ച മധുവിന്റെ മരണം ആദ്യമായ് വെള്ളിത്തിരയിലേക്ക് എത്തുകയാണ്.
- Advertisment -