Wednesday, September 11, 2024
HomeSports houseടോക്യോ ഒളിമ്പിക്‌സ്: ഉദ്ഘാടനച്ചടങ്ങില്‍ മേരികോമും മന്‍പ്രീത് സിങ്ങും ഇന്ത്യന്‍ പതാകയേന്തും

ടോക്യോ ഒളിമ്പിക്‌സ്: ഉദ്ഘാടനച്ചടങ്ങില്‍ മേരികോമും മന്‍പ്രീത് സിങ്ങും ഇന്ത്യന്‍ പതാകയേന്തും

ന്യൂഡല്‍ഹി: ടോക്യോ ഒളിമ്പിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ബോക്‌സിങ് താരം മേരികോമും ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിങ്ങും ഇന്ത്യന്‍ പതാകയേന്തും. ജൂലൈ എട്ടിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഗുസ്തി താരം ബജ്‌റംഗ് പുനിയ ആകും പതാകയേന്തുക.

തിങ്കളാഴ്ച ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്.

126 അത്‌ലറ്റുകളും 75 ഒഫീഷ്യലുകളും അടക്കം 201 പേരാണ് ഒളിമ്പിക്‌സിനായി ഇന്ത്യയില്‍ നിന്ന് ടോക്കിയോയിലേക്ക് പോകുക. ഇതില്‍ 56% പുരുഷന്‍മാരും 44% സ്ത്രീകളുമാണ്.

ജൂലൈ 23 മുതല്‍ ഓഗസ്റ്റ് എട്ടു വരെയാണ് ടോക്കിയോയില്‍ ഒളിമ്പിക്‌സ് നടക്കുന്നത്. കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ഒളിമ്പിക്‌സ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഈ വര്‍ഷത്തേക്ക് മാറ്റുകയായിരുന്നു.

- Advertisment -

Most Popular