തിരുവനന്തപുരം- തിരുവോണം ബംബർ ഭാഗ്യക്കുറി വ്യാഴാഴ്‌ച ധനമന്ത്രി കെ എൻ ബാലഗോപാൽ പുറത്തിറക്കും. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. 300 രൂപയാണ് ടിക്കറ്റ് വില. സെപ്തംബർ 19ന് നറുക്കെടുക്കും. രണ്ടാം സമ്മാനമായി ആറുപേർക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ടുപേർക്ക് വീതം ആകെ 12 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനം ഓരോ സീരീസിലും രണ്ടുപേർക്ക് വീതം 10 ലക്ഷം. നാലാം സമ്മാനം അഞ്ച് ലക്ഷം രൂപ വീതം 12 പേർക്ക്. അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേർക്ക്.
കോവിഡായതിനാൽ നിർത്തിവച്ചിരുന്ന പ്രതിവാര ഭാഗ്യക്കുറിയിൽ ചിലതിന്റെ നറുക്കെടുപ്പ് വെള്ളിയാഴ്ച മുതൽ പുനരാരംഭിക്കും. വെള്ളിയാഴ്‌ച നിർമ്മൽ, ചൊവ്വാഴ്‌ച സ്ത്രീശക്തി നറുക്കെടുക്കും. ആഗസ്ത് 15വരെ ആഴ്ചയിൽ മൂന്ന് നറുക്കെടുപ്പ് വീതം ഉണ്ടാകും.
Read more: https://www.deshabhimani.com/news/kerala/thiruvonam-bumper-kerala-lottery/958048