Thursday, November 7, 2024
HomeNewshouseകൊച്ചിയില്‍ ബീം തകര്‍ന്ന് തൊഴിലാളി മരിച്ചു; അപകടം നിര്‍മാണത്തിനിടെ കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയില്‍

കൊച്ചിയില്‍ ബീം തകര്‍ന്ന് തൊഴിലാളി മരിച്ചു; അപകടം നിര്‍മാണത്തിനിടെ കെട്ടിടത്തിന്റെ പന്ത്രണ്ടാം നിലയില്‍

കൊച്ചി: നിര്‍മാണത്തിലിരുന്ന ബീം മറിഞ്ഞ് വീണ് കെട്ടിട നിര്‍മാണ തൊഴിലാളി മരിച്ചു. എറണാകുളം വിദ്യാനഗറില്‍ ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് അപകടം.

പശ്ചിമബംഗാള്‍ സ്വദേശി സഞ്ജീവ് സിങാണ് മരിച്ചത്. പന്ത്രണ്ടാം നിലയുടെ മുകളിലായിരുന്നു മൃതദേഹം. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

- Advertisment -

Most Popular