Saturday, July 27, 2024
HomeFilm houseസാമൂഹിക പ്രതിബദ്ധതയുള്ള കലാകാരൻ; എന്‍സിപി വേദിയില്‍ പ്രേം കുമാറിന്‌ ആദരം

സാമൂഹിക പ്രതിബദ്ധതയുള്ള കലാകാരൻ; എന്‍സിപി വേദിയില്‍ പ്രേം കുമാറിന്‌ ആദരം

തിരുവനന്തപുരം > എൻസിപിയുടെ പോഷകസംഘടനയായ ദേശീയ കലാ സംസ്‌കൃതിയുടെ നേതൃസംഗമ ഉദ്ഘാടനവേദിയിൽ ചലച്ചിത്രനടനും എഴുത്തുകാരനുമായ പ്രേംകുമാറിന്‌ ആദരം. കലാ – സാംസ്‌കാരിക രംഗങ്ങളിലെ പല പ്രമുഖരിൽനിന്നും വിഭിന്നമായി തന്റെ ഉറച്ച നിലപാടുകളും പ്രതിഷേധങ്ങളം പ്രകടിപ്പിച്ചുകൊണ്ട് ജനപക്ഷത്തു നിൽക്കുന്ന ഉന്നതനായ കലാകാരനാണ് പ്രേംകുമാർ എന്ന്‌ ആദരം നൽകിക്കൊണ്ട്‌ എൻസിപി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ പറഞ്ഞു.

സമൂഹിക പ്രശ്‌നങ്ങളെക്കുറിച്ച് ശക്തമായ ഭാഷയിൽ ലേഖനങ്ങളെഴുതിയും ആ വിഷയങ്ങളിൽ നിർഭയം പ്രതികരിച്ചും ക്രിയാത്മകമായ ഇടപെടലുകൾ നടത്തിയും സാമൂഹിക – സാംസ്‌കാരിക മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യത്യസ്തമായ ഒരു വ്യക്തിത്വമാണ് പ്രേംകുമാറിന്റേത് – പി സി ചാക്കോ പറഞ്ഞു.

ജയൻ തിരുമല അധ്യക്ഷനായി. ജനറൽ സെക്രട്ടറി ഷാജഹാൻ സ്വാഗതം പറഞ്ഞു. ദേശീയ കലാസംസ്‌കൃതി സംസ്ഥാന ചെയർമാൻ മമ്മി സെഞ്ച്വറി മുഖ്യപ്രഭാഷണം നടത്തി. നടി കനകലതയെയും ചടങ്ങിൽ ആദരിച്ചു.

അഡ്വ. വർക്കല ബി രവികുമാർ, എൻസിപി ദേശീയ വർക്കിങ് കമ്മിറ്റിയംഗം സുഭാഷ് ചന്ദ്രൻ, ജില്ലാ പ്രസിഡന്റ് കെ ആർ രാജൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സുഭാഷ് പുഞ്ചക്കോട്ടിൽ, ഗ്രിസോം കോട്ടോമ്മണ്ണിൽ, നാസർ കടവിൽ, സിബിൻ ഞാറക്കൽ, ഹരി നാലാഞ്ചിറ, ട്രഷറർ രാജൻ അനശ്വര എന്നിവർ സംസാരിച്ചു.

- Advertisment -

Most Popular