മട്ടാഞ്ചേരി :അനധികൃതമായി തൊഴിലിൽനിന്ന് പിരിച്ചുവിട്ട യുവാക്കളെ ജോലിയിൽ പ്രവേശിപ്പിക്കാൻ ലക്ഷദ്വീപ് ഭരണകേന്ദ്രം നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ ലക്ഷദ്വീപ് സ്റ്റേറ്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കവരത്തി ദ്വീപ് സ്വദേശിയായ കെ പി സിറാജുദീനെ ലക്ഷദ്വീപ് സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റായി യോഗം തെരഞ്ഞെടുത്തു. നിലവിൽ സിപിഐ എം കവരത്തി ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ സ്റ്റേറ്റ് കമ്മിറ്റി അംഗവുമാണ്.
ദ്വീപുകളിൽ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ തുടരാൻ യോഗം തീരുമാനിച്ചു. പൊതുജനങ്ങൾ എത്തുന്ന സ്ഥലങ്ങൾ, ആശുപത്രി, സെക്രട്ടറിയറ്റ്, ബാങ്കുകൾ, എടിഎം എന്നിവിടങ്ങളിൽ കൈകഴുകാൻ വെള്ളവും ഹാൻഡ്‌വാഷും സാനിറ്റൈസറും എത്തിക്കും. തൊഴിലിന് പോകാൻപറ്റാത്ത പാവപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റുകൾ നൽകാനും തിരുമാനിച്ചതായി ലക്ഷദ്വീപ് സ്റ്റേറ്റ് കമ്മിറ്റി സെക്രട്ടറി എം പി ഷെരീഫ് ഖാൻ അറിയിച്ചു.