Thursday, November 30, 2023
HomeINFOHOUSEചൈനയില്‍ കനത്ത മഞ്ഞുമഴ; മാരത്തണില്‍ പങ്കെടുത്ത 21 പേര്‍ മരിച്ചു

ചൈനയില്‍ കനത്ത മഞ്ഞുമഴ; മാരത്തണില്‍ പങ്കെടുത്ത 21 പേര്‍ മരിച്ചു

ബെയ്ജിങ്: ചൈനയില്‍ ഉണ്ടായ കനത്ത മഞ്ഞുമഴയില്‍ പെട്ട്‌ 100 കിലോമീറ്റര്‍ ക്രോസ് കണ്‍ട്രി മൗണ്‍ടെയ്ന്‍ മാരത്തണില്‍ പങ്കെടുത്ത 21 പേര്‍ മരിച്ചു.

ആലിപ്പഴംവീഴ്ചയും മഴയും അതിശക്തമായ കാറ്റുമാണ് ഇവരുടെ ജീവനെടുത്തത്. ഇന്നലെയാണ് സംഭവമുണ്ടായത്.

വടക്കു പടിഞ്ഞാറന്‍ ഗാന്‍സു പ്രവിശ്യയിലെ ബൈയിന്‍ സിറ്റിക്ക് സമീപം യെല്ലോ റിവര്‍ സ്‌റ്റോണ്‍ ഫോറസ്റ്റിലാണ് മത്സരം സംഘടിപ്പിച്ചിരുന്നത്. സമുദ്രനിരപ്പില്‍നിന്ന് വളരെ ഉയരത്തിലുള്ള മേഖലയാണിത്.

ശനിയാഴ്ച ഉച്ചയോടെ മാരത്തണിന്റെ 20-31 കിലോമീറ്ററിനിടെയാണ് അപകടമുണ്ടായതെന്ന് ബൈയിന്‍ സിറ്റി മേയര്‍ പറഞ്ഞു.

വളരെക്കുറച്ച് സമയത്തിനുള്ളില്‍ പ്രദേശത്ത് അതിശക്തമായ ആലിപ്പഴ വര്‍ഷവും മഞ്ഞുമഴയും ശക്തമായ കാറ്റും വീശുകയായിരുന്നു. താപനില വല്ലാതെ കുറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാരത്തണില്‍ പങ്കെടുത്തവരെ രക്ഷിക്കണമെന്നുള്ള സന്ദേശം ലഭിച്ചതിനു പിന്നാലെ സംഘാടകര്‍ രക്ഷാസംഘത്തെ അയച്ചു.

18-പേരെ രക്ഷപ്പെടുത്തി. മാരത്തണില്‍ 172 പേരായിരുന്നു പങ്കെടുത്തിരുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ കാലാവസ്ഥ വീണ്ടും മോശമായതിനെ തുടര്‍ന്ന് മാരത്തണ്‍ റദ്ദാക്കി.

- Advertisment -

Most Popular