Wednesday, September 11, 2024
HomeINFOHOUSEകഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,40,842 പുതിയ കൊവിഡ് കേസുകൾ; 3741 മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,40,842 പുതിയ കൊവിഡ് കേസുകൾ; 3741 മരണം

ദില്ലി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,40,842 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 2.65 കോടിയായി.

3741 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ആകെ കൊവിഡ് മരണങ്ങൾ 3 ലക്ഷത്തിലേക്ക് അടുക്കുന്നു.

മെയ് മാസത്തിൽ ഇതുവരെ 77.67 ലക്ഷം കൊവിഡ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. എപ്രിലിൽ 66.13 ലക്ഷം കൊവിഡ് കേസുകളും മാർച്ചിൽ 10.25 ലക്ഷം കൊവിഡ് കേസുകളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

മെയ് മാസത്തിൽ ഇതുവരെ 90,000 മരണങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ ഏപ്രിലിൽ 45,000 മരണങ്ങളും മാർച്ചിൽ 5417 മരണങ്ങളും ഫെബ്രുവരിയിൽ 2777ഉം ജനുവരിയിൽ 5536 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിരുന്നത്.

കൊവിഡ് വ്യാപനത്തിനിടെ പുതിയ വെല്ലുവിളിയായി ബ്ലാക്ക് ഫംഗസ് രോഗവും ഇന്ത്യയിൽ പടരുകയാണ്. ഇന്ത്യയിൽ ഇതുവരെ 9000 പേർക്കാണ് ഈ രോഗം സ്ഥിരീകരിച്ചത്.

- Advertisment -

Most Popular