നാട് നന്നാകാന്‍ യുഡിഎഫ്’ എന്ന നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള യുഡിഎഫിന്റെ പ്രചാരണ വാക്യം പുറത്തിറക്കി. പ്രഖ്യാപിക്കുന്ന പുതിയ പദ്ധതികളോടൊപ്പം ‘വാക്ക് നല്‍കുന്നു യുഡിഎഫ്’ എന്ന വാചകം കൂടിയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
‘സംശുദ്ധം സദ് ഭരണം’ എന്നതാണ് ലക്ഷ്യം. ‘ഐശ്വര്യ കേരളത്തിനായി വോട്ട് ചെയ്യാം യുഡിഎഫിന്’ എന്നതാണ് അഭ്യര്‍ത്ഥന. കേരളത്തില്‍ ഒരു മാറ്റം വേണം എന്നതാണ് ഉദ്ദേശിക്കുന്നതെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തിന് ഒരു മാറ്റം വേണമെന്ന് എല്ലാ ജനങ്ങളും ആഗ്രഹിക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി സംസ്ഥാനത്തിന്റെ എല്ലാ മേഖലകളും നിശ്ചലമാണ്. അത് കൊണ്ട് നാട് നന്നാകാന്‍ ഐശ്വര്യ സമ്പൂര്‍ണമായ കേരളം കെട്ടിപ്പെടുക്കാന്‍ യുഡിഎഫിനെ അധികാരത്തിലെത്തിക്കുക എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ പ്രചാരണ വാചകം, രമേഷ് ചെന്നിത്തല പറഞ്ഞു.