Saturday, September 14, 2024
HomeFilm houseമഹാവീര്യര്‍: എബ്രിഡ് ഷൈന്‍ ചിത്രം ; നിവിനും ആസിഫ് അലിയുംപ്രധാന വേഷത്തില്‍; രാജസ്ഥാനില്‍ ചിത്രീകരണം തുടങ്ങി

മഹാവീര്യര്‍: എബ്രിഡ് ഷൈന്‍ ചിത്രം ; നിവിനും ആസിഫ് അലിയുംപ്രധാന വേഷത്തില്‍; രാജസ്ഥാനില്‍ ചിത്രീകരണം തുടങ്ങി

നിവിന്‍ പോളിയും ആസിഫ് അലിയും ഒരുമിക്കുന്ന എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന മഹാവീര്യര്‍ എന്ന സിനിമയുടെ ചിത്രീകരണം രാജസ്ഥാനില്‍ ആരംഭിച്ചു.കന്നഡ തെലുങ്ക് നടി ഷാന്‍വി ശ്രീവാസ്തവയാണ് ചിത്രത്തിലെ നായിക.


ലാല്‍, സിദ്ദിഖ്, മേജര്‍ രവി, വിജയ് മേനോന്‍, കൃഷ്ണപ്രസാദ്, അശ്വിന്‍ കുമാര്‍, സൂരജ് കുറുപ്പ്, സുധീര്‍ പറവൂര്‍, ഭാനുമതി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.എം. മുകുന്ദന്റെ കഥയെ അടിസ്ഥാനമാക്കി എബ്രിഡ് ഷൈന്‍ തന്നെയാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും തയാറാക്കിയിരിക്കുന്നത്. നര്‍മ്മത്തില്‍ ചാലിച്ചു പറയുന്ന കഥയാണ് മഹാവീര്യറിന്റേത്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് മഹാവീര്യര്‍.

ജയ്പൂര്‍ ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. രാജസ്ഥാന്‍ ഷെഡ്യൂളിനു ശേഷം തൃപ്പൂണിത്തുറയാണ് അടുത്ത ലൊക്കേഷന്‍.ഏതാനും ചില സീനുകളും ഗാനരംഗങ്ങളുമാണ് പ്രധാനമായും രാജസ്ഥാനില്‍ ചിത്രീകരിക്കുന്നത്. ചന്ദ്രമോഹന്‍ ശെല്‍വരാജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

കൈതപ്രത്തിന്റെ വരികള്‍ക്ക് ഐഷാന്‍ ചബ്ര സംഗീതം പകരുന്നു. എഡിറ്റര്‍- മനോജ്. കോറിയോഗ്രാഫര്‍- ശാന്തി മാസ്റ്റര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- എല്‍ ബി ശ്യാംലാല്‍. കല- അനീസ് നാടോടി. മേക്കപ്പ്- ലിബിന്‍ മോഹനന്‍. വസ്ത്രാലങ്കാരം- മെല്‍വി. ചന്ദ്രകാന്ത്, നിവേദിത. സൗണ്ട്- സൗണ്ട് ഫാക്റ്ററി. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ബേബി പണിക്കര്‍. സൗണ്ട് മിക്സിംഗ്- രാജാകൃഷ്ണന്‍.

പോളി ജൂനിയര്‍ ആന്‍ഡ് ഇന്തളന്‍ മൂവി മേക്കേഴ്സിന്റെ ബാനറില്‍ നിവിന്‍ പോളിയും ഷംനാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിനു ശേഷമാണ് നിവിനും എബ്രിഡ് ഷൈനും ഒന്നിച്ച് ഒരു ചിത്രം ചെയ്യുന്നത്. വാര്‍ത്താപ്രചരണം- എ എസ് ദിനേശ്.

- Advertisment -

Most Popular