Saturday, July 27, 2024
Homeകേരളത്തില്‍ എല്‍ഡിഎഫ് തുടര്‍ഭരണം പ്രവചിച്ച് എബിപി-സീവോട്ടര്‍ അഭിപ്രായ സര്‍വെ; ബിജെപിക്ക് രണ്ടു സീറ്റ്; ബംഗാളില്‍ മമത
Array

കേരളത്തില്‍ എല്‍ഡിഎഫ് തുടര്‍ഭരണം പ്രവചിച്ച് എബിപി-സീവോട്ടര്‍ അഭിപ്രായ സര്‍വെ; ബിജെപിക്ക് രണ്ടു സീറ്റ്; ബംഗാളില്‍ മമത

തിരുവനന്തപുരം: കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ഭരണം പ്രവചിച്ച് എബിപി-സീവോട്ടര്‍ ഒപീനിയന്‍ പോള്‍ ഫലം.83-91 സീറ്റുകള്‍ നേടി എല്‍ഡിഎഫ് അധികാരം നിലനിര്‍ത്തുമെന്നാണ് അഭിപ്രായ സര്‍വെ ഫലം പറയുന്നത്. യുഡിഎഫ് 47-55 സീറ്റ് നേടും. ബിജെപി 0-2 സീറ്റ് നേടുമെന്നും അഭിപ്രായ സര്‍വ്വേ പ്രവചിക്കുന്നു.

കേരളം ആകെ സീറ്റ് 140; എല്‍ഡിഎഫ്: 83-91, യുഡിഎഫ്: 47-55, ബിജെപി 0-2, മറ്റുള്ളവര്‍: 0-2. തമിഴ്‌നാട്ടില്‍ യുപിഎ സഖ്യം മുന്നേറുമെന്നാണ് അഭിപ്രായ സര്‍വെ പ്രവചനം. ഡിഎംകെ, കോണ്‍ഗ്രസ് എന്നിവര്‍ ഉള്‍പ്പെടുന്ന എന്‍ഡിഎ സഖ്യം 154- 162 സീറ്റുകള്‍ നേടും. എഐഎഡിഎംകെ, ബിജെപി തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന എന്‍ഡിഎ സഖ്യം 58-66 സീറ്റുകള്‍ നേടുമെന്നാണ് അഭിപ്രായ സര്‍വെ ഫലം പറയുന്നത്.

ബംഗാളില്‍ മമത ബാനര്‍ജി സര്‍ക്കാര്‍ തുടര്‍ഭരണം നേടും. 148-164 സീറ്റുകള്‍ വരെ തൃണമൂല്‍ കോണ്‍ഗ്രസ് നേടുമെന്നാണ് സര്‍വെ പ്രവചിക്കുന്നത്. ബിജെപി 92-108, സീറ്റുകള്‍ നേടിയേക്കും. ബംഗാള് ആകെ സീറ്റ്-294; ടിഎംസി-148-164, ബിജെപി 92-108, കോണ്‍ഗ്രസ്+മറ്റുള്ളവര്‍: 31-39

തമിഴ്‌നാട് ആകെ സീറ്റ്-234; യുപിഎ: 154-162, എന്‍ഡിഎ: 58-66, എംഎന്‍എം: 2-6, എഎംഎംകെ:1-5.പുതുച്ചേരിയില്‍ ആദ്യമായി ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും സര്‍വെ പറയുന്നു. 17-21 സീറ്റുകള്‍ ബിജെപി നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസിന് 8-12 സീറ്റുകളാണ് പ്രവചിച്ചിരിക്കുന്നത്. പുതുച്ചേരി ആകെ സീറ്റ്-30; ബിജെപി: 17-21, കോണ്‍ഗ്രസ്:8-12

അസ്സമില്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെന്നും അഭിപ്രായ സര്‍വെ പ്രവചനം.അസ്സം ആകെ സീറ്റ്-126; ബിജെപി: 68-76 കോണ്‍ഗ്രസ്: 43-76 സീറ്റുകളും മറ്റുള്ളവള്‍ 5-10 സീറ്റുകള്‍

- Advertisment -

Most Popular