Thursday, November 30, 2023
HomeINFOHOUSEആലപ്പുഴയില്‍നിന്ന് തട്ടിക്കൊണ്ടുപോയ യുവതിയെ പാലക്കാട് കണ്ടെത്തി; സംഘം റോഡില്‍ ഇറക്കിവിട്ടു

ആലപ്പുഴയില്‍നിന്ന് തട്ടിക്കൊണ്ടുപോയ യുവതിയെ പാലക്കാട് കണ്ടെത്തി; സംഘം റോഡില്‍ ഇറക്കിവിട്ടു

പാലക്കാട്‌: ആലപ്പുഴയില്‍നിന്ന് തട്ടിക്കൊണ്ടുപോയ യുവതിയെ പാലക്കാട് കണ്ടെത്തി. മാന്നാര്‍ കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് വടക്കഞ്ചേരിയില്‍ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം ഇവിടെ റോഡില്‍ ഇറക്കിവിടുകയായിരുന്നു. വടക്കഞ്ചേരി പൊലീസ് യുവതിയുമായി ആലപ്പുഴയിലേക്ക് യാത്രതിരിച്ചു.

തട്ടിക്കൊണ്ടുപോയ സംഘത്തെക്കുറിച്ച് യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞതായാണ് വിവരം. മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ ഉള്‍പ്പെടെ പരിശോധിച്ച് ഇവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

- Advertisment -

Most Popular