ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം സകല പരിധിയും വിട്ട് ഒടുവില്‍ മല്‍സ്യത്തൊഴിലാളികളെ അവഹേളിക്കുന്നതിലേക്കും കടന്നു. വെള്ളിയാഴ്ച നടത്തിയ സമരങ്ങളില്‍ ഏറ്റവും തരംതാണരീതിയായിരുന്നു ചിലര്‍ കൈക്കൊണ്ടത്. ജോലികിട്ടാത്തതിനാല്‍ മീന്‍വില്‍ക്കാന്‍ വരെ പോകേണ്ടി വരുന്ന ഗതികേടിലാണ് നാം എന്ന സന്ദേശവുമായി സെക്രട്ടേറിയേറ്റിന് മുന്നില്‍ ഒരു പാത്രം മീന്‍ കൊണ്ടുവന്നിട്ട് അതുവിറ്റുകൊണ്ട് പ്രതിഷേധ സമരം നടത്തി ഒരുവിഭാഗം. മീന്‍ വിറ്റ് ജീവിതം നാറിനശിക്കുകയാണ് എന്ന് അവര്‍ ഓരോരുത്തരും വിളിച്ചുപറഞ്ഞു. ചാനലുകള്‍ ഇത് ആഘേഷമാക്കി. എന്നാല്‍ അല്‍പ്പം വിവരവും വിദ്യാഭ്യാസവുമുള്ളവുണ്ട് എന്ന് നാം കരുതുന്ന പത്രങ്ങള്‍ ഇന്ന് അത് ആഘോഷമാക്കി. മലയാള മനോരമ അത് പ്രതിഷേധക്കാരുടെ രോഷമായാണ് കാണുന്നത്. മീന്‍വില്‍ക്കേണ്ടിവരുന്ന ഗതികേടിലേക്ക് ഈ സര്‍ക്കാര്‍ ഉദ്യോഗാര്‍ത്ഥികളെ തള്ളിവിട്ടു എന്ന വാര്‍ത്തയാണ് അവര്‍ നല്‍കുന്നത്.
അതേ സമയം മീന്‍വില്‍പ്പന അത്രമോശം തൊഴിലല്ലെന്നും ഇത്തരത്തിലുളള സമരങ്ങളില്‍ നിന്ന് ഉദ്യോഗാര്‍ത്ഥികള്‍ പിന്‍മാറണമെന്നും ആവശ്യപ്പെട്ട് സോഷ്യല്‍മീഡിയയില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. രാവിലെ ഒരുനാണക്കേടുമില്ലാതെ മീന്‍വില്‍പ്പനക്കാരില്‍ നിന്ന് മീന്‍ വാങ്ങുകയും ആ മീന്‍കറി കൂട്ടി ഒരു നാണക്കേടുമില്ലാതെ ചോറുകഴിക്കുകയും ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ വന്ന് മീന്‍വില്‍പ്പന നാറുന്ന പണിയാണ് എന്ന് വിളിച്ചുപറയുകയും ആപണി വരെ ചെയ്യാന്‍ നമ്മളെ നിര്‍ബന്ധിക്കുകയും ചെയ്യുന്നു എന്ന പറയുമ്പോള്‍ കേരളത്തിന്റെ ശക്തിയായ മല്‍സ്യത്തൊഴിലാളികളെ മുഴുവന്‍ അവഹേളിക്കലായി അതുമാറി. പ്രളയകാലത്ത്‌കേരളത്തെ എടുത്തുയര്‍ത്തിയവര്‍, പ്രതിസന്ധിഘട്ടങ്ങളില്‍ നമ്മുടെ സമൂഹത്തെ കൈപിടിച്ചൂര്‍ജ്ജം നല്‍കുന്നവര്‍ ആ സമൂഹത്തെ അവഹേളിക്കാന്‍ മാത്രം തരം താണ കാഴ്ചപ്പാടുള്ള ഈ സമരക്കാരൊക്കെ സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറിയാല്‍ എന്തായിരിക്കും അവസ്ഥയെന്ന് വ്യാപകമായി ചോദ്യമുയര്‍ന്നു. മാത്രമല്ലഇത്തരക്കാര്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറിയാല്‍ സാധാരണമനുഷ്യരോട് എങ്ങനെയായിരിക്കും പെരുമാറുക എന്നുംവിമര്‍ശിക്കപ്പെട്ടു. ഒപ്പം ദൃശ്യമാധ്യമങ്ങളും മനോരമ പോലുള്ള പത്രങ്ങലളും എന്തുസന്ദേശണാണ് സമൂഹത്തിന് നല്‍കുന്നത് എന്ന ചോദ്യവുമുയര്‍ന്നു.
എല്ലാത്തിനും പിന്തുണയുമായി നിന്ന ഷാഫി പറമ്പിലും ശബരീനാഥുമൊക്കെ എങ്ങനെ ഇത്രയധികം അധമബോധത്തിലേക്കെത്തിയെന്നാണ് മല്‍സ്യത്തൊഴിലാളികള്‍ ചോദിക്കുന്നത്. ഷാഫിക്കും ശബരിക്കും ഇതേ കാഴ്ചപ്പാട് തന്നെയാണോ മല്‍സ്യത്തൊഴിലാളികളോടും അവരുടെ തൊഴിലിനോടും എന്ന വ്യക്തമാക്കണെമന്ന് മല്‍സ്യത്തൊഴിലാളി സംഘടനകളും ആവശ്യപ്പെട്ടു.