Tuesday, November 5, 2024
Homeതുടരുന്ന കൊള്ള; ഇന്ധന വില ഇന്നും കൂട്ടി; പെട്രോളിന് 91.76 രൂപ വില
Array

തുടരുന്ന കൊള്ള; ഇന്ധന വില ഇന്നും കൂട്ടി; പെട്രോളിന് 91.76 രൂപ വില

കൊച്ചി: തുടർച്ചയായ പതിനൊന്നാം  ദിനവും ഇന്ധനവിലകൂട്ടി കേന്ദ്രത്തിന്റെ കൊള്ളയടി. പെട്രോളിന്‌ 34 പൈസയും ഡീസലിന്‌ 33 പൈസയുമാണ്‌ കൂട്ടിയത്‌.

ഇതോടെ തിരുവനന്തപുരം നഗരത്തിൽ പെട്രോൾവില 91.76 രൂപയും ഡീസൽവില 86.26 രൂപയുമായി. കൊച്ചിയിൽ പെട്രോളിന്‌ 90.04രൂപയും , ഡീസലിന്‌ 84.65 രൂപയും  കോഴിക്കോട്‌ പെട്രോളിന്‌ 90.34രൂപയും , ഡീസലിന്‌ 84.90 രൂപയുംമാണ്‌ വില.

പത്തു ദിവസത്തിനുള്ളിൽ പെട്രോളിന്‌ 2.98 രൂപയും ഡീസലിന്‌ 3.30 രൂപയുമാണ്‌ കൂട്ടിയത്‌. ഒരു മാസത്തിനുള്ളിൽ പെട്രോളിന്‌ 5.03രൂപയും ഡീസലിന്‌ 5.53 രൂപയുമാണ്‌ കൂട്ടിയത്‌. പാചകവാതകത്തിന്‌ കഴിഞ്ഞ ആഴ്‌ച 50 രൂപയും കൂട്ടിയിരുന്നു.
Read more: https://www.deshabhimani.com/news/kerala/fuel-prices-up-again-in-india-petrol-price/925331

- Advertisment -

Most Popular