തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നില്‍ പോലീസുകാരെ വളഞ്ഞിട്ട് തല്ലിയതുള്‍പ്പെടെയുള്ള അതിക്രമ ആരോപണങ്ങള്‍ക്കിടെ കെഎസ് യു യൂത്ത് കോണ്‍ഗ്രസ് സമരത്തില്‍ യുഡിഎഫിനെ പ്രതിരോധത്തിലാക്കി പുതിയ വിവരങ്ങള്‍ പുറത്ത്. പൊലീസ് അക്രമം എന്ന് വാര്‍ത്തയുണ്ടാക്കാന്‍ സഹപ്രവര്‍ത്തകയുടെ മുഖത്ത് വടികൊണ്ട് അടിച്ചത് കെഎസ് യുക്കാര്‍ തന്നെയെന്ന ആരോപണവുമായി ദേശാഭിമാനിയും സിപിഐഎമ്മും രംഗത്തെത്തി.
സെക്രട്ടറിയറ്റിലേക്ക് കെഎസ് യു നടത്തിയ മാര്‍ച്ചിനിടെ് വന്‍അക്രമണമാണ് അഴിച്ചുവിട്ടതെന്നും വനിതാ പ്രവര്‍ത്തകയുടെ മുഖത്ത് നീണ്ട വടികൊണ്ടടിക്കുന്ന ചിത്രം പുറത്തുവിട്ടുകൊണ്ട് ദേശാഭിമാനി ആരോപിച്ചു. കെഎസ്യു സംസ്ഥാന നേതാവ് എസ് സ്നേഹയെ സഹപ്രവര്‍ത്തകര്‍ തന്നെ മുഖത്ത് വടി ഉപയോഗിച്ച് ആക്രമിക്കുന്ന ചിത്രമാണ് പുറത്തുവന്നത്.
എന്നാല്‍ കെഎസ്യുക്കാരുടെ ആക്രമണത്തിലുണ്ടായ പരിക്ക് പൊലീസിന്റെ തലയിലാക്കുന്ന പ്രചരണമാണ് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയത്. ഇതോടെയാണ് പരിക്കിന് പിന്നിലുണ്ടായ യഥാര്‍ത്ഥ ചിത്രം പുറത്തായത്. വടിയും കല്ലും ഉപയോഗിച്ച് ആസൂത്രിത ആക്രമണമാണ് കെഎസ് യുക്കാര്‍ പൊലീസിന് നേരെ അഴിച്ചുവിട്ടത്. നിലത്തുവീണ പൊലീസുകാരെ വളഞ്ഞിട്ട് തല്ലി.
ഇരുപതോളം പൊലീസുകാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റുവെന്നും പോലീസ് വൃത്തങ്ങള്‍ പറയുന്നു. പുതിയ ദൃശ്യങ്ങള്‍പുറത്തുവന്നതോടെ കോണ്‍ഗ്രസും യുഡിഎഫും പ്രതിരോധത്തിലായി. പ്രതിപക്ഷനേതാവ് ഇതുവരെ സംഭവത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല.