Friday, October 11, 2024
HomeINFOHOUSEഡിംബിള്‍ ബാലിനെ കുറിച്ചുതന്നെ ആദ്യകുത്തിത്തിരിപ്പ്; ഇതിന്റെ രീതികളൊക്കെ കണ്ടിട്ട് ചിരിയടക്കാന്‍ വയ്യെന്ന് നോബി, ഇതുതന്നെയാണോ സ്ഥിരം...

ഡിംബിള്‍ ബാലിനെ കുറിച്ചുതന്നെ ആദ്യകുത്തിത്തിരിപ്പ്; ഇതിന്റെ രീതികളൊക്കെ കണ്ടിട്ട് ചിരിയടക്കാന്‍ വയ്യെന്ന് നോബി, ഇതുതന്നെയാണോ സ്ഥിരം വേഷമെന്ന് ഭാഗ്യലക്ഷ്മി; ആദ്യത്തെ രാത്രിയില്‍ തന്നെ ബിഗ്‌ബോസില്‍ പരദൂഷണം തുടങ്ങി

ഏഷ്യാനെറ്റില്‍ ബിഗ് ബോസ് സീസണ്‍ 3 ആരംഭിച്ചതോടെ കാണികളുടെ ആകാംക്ഷ ഇനിയെന്ത് എന്നതിലേക്കായി. ബിഗ് ബോസിന്റെ ഏറ്റവും വലിയ പ്രത്യേകതയായി വിലയിരുത്തപ്പെടുന്നത് മല്‍സരാര്‍ത്ഥികള്‍ക്കിടയിലെ ഒളിഞ്ഞുനോട്ടവും പരദൂഷണവുമാണ്. കഴിഞ്ഞ രണ്ടുദീസണുകളിലും ഇത്തരം പെരുമാറ്റങ്ങളുടെ മറനീക്കപ്പെടുന്ന കാഴ്ചകണ്ട് പ്രേക്ഷകര്‍ അന്തംവിട്ടുപോയിട്ടുണ്ട്. ഞായറാഴ്ച ബിഗ്‌ബോസ് 3 യുടെ ആദ്യഎപ്പിസോഡില്‍ തന്നെ ഇതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയെന്ന വിലയിരുത്തലിലാണ് പ്രേക്ഷകര്‍. മല്‍സരാര്‍ത്ഥികളെ പരിചയപ്പെടുത്തി വീട്ടിലേക്ക് പറഞ്ഞുവിട്ടതിന് ശേഷമുള്ള ആദ്യത്തെ രാത്രിയില്‍ കൂട്ടുകാരുടെ പെരുമാറ്റങ്ങളുടെയും സംഭാഷണങ്ങളുടെയും ഭാഗം ഇന്നലെ തന്നെ സംപ്രേഷണം ചെയ്തുതുടങ്ങിയിരുന്നു. ഭാഗ്യലക്ഷ്മിയും നോബിയും കിടിലംഫിറോസുമുള്‍പ്പെടുന്ന സംഘം പാതിരാത്രിയില്‍ ഇരുട്ടത്തിരുന്ന് സംസാരിക്കുന്ന ഭാഗമാണിന്നലെ കണ്ടത്.

കൂട്ടത്തില്‍ വേഷം കൊണ്ടും രീതികള്‍ കൊണ്ടും വ്യത്യസ്തയായ ഡിംബിള്‍ ഭാലിനെ കുറിച്ചായിരുന്നു നോബിയുടെ സംസാരം. അവരുടെ നീണ്ട മുടി വലിയ പ്രത്യേകതയാണ്. ഈ മുടിയുമായി എങ്ങനെകിടുന്നുറങ്ങുമെന്ന സംശയത്തിലാണ് സംഭാഷണം ആരംഭിച്ചത്. ഞാന്‍ കുറേ നേരം നിരീക്ഷിക്കുകയായിരുന്നു. മനശ്‌സാസ്ത്രജ്ഞകൂടിയായ അവരുടെ രീതികള്‍ കാണുമ്പോള്‍ തന്നെ ചിരിവരും. എങ്ങനെയാണ് അവരീ മുടിയൊക്കെ ശ്രദ്ധിക്കുന്നത്. കിടക്കുമ്പോഴും നടക്കുമ്പോഴും തുടങ്ങി എപ്പോഴും ബുദ്ധിമുട്ടായിരിക്കില്ലേ. എന്നുതുടങ്ങി നോബി പരദൂഷണത്തിന്റെ വിത്ത് പാകി. അപ്പോഴാണ് ഭാഗ്യലക്ഷ്മിയുടെ ചോദ്യം, എപ്പോഴം ഇതുതന്നെയാണോ വേഷം. മുട്ടിന് മുകളില്‍ മാത്രമെത്തുന്ന ഷോര്‍സ്ടും ടീഷര്‍ട്ടുമാണ് അവരുടെ വേഷം. ഈ വേഷമിട്ടാണ് എപ്പോഴും നടക്കുന്നതെന്നും നോബി പറഞ്ഞു.

സൈക്കോളജിസ്റ്റായ ഡിംപല്‍ ബാല്‍ മോഡലായ തിങ്കള്‍ ബാലിന്റെ സഹോദരിയാണ് ഡിംപല്‍. ഡാന്‍സും പാട്ടുമായൊക്കെയാണ് ഡിംപലും എത്തിയത്. ഒരു റൊട്ടി കഴിക്കുന്നുണ്ടെങ്കില്‍ അത് അധ്വാനിച്ചായിരിക്കണം എന്ന് വീട്ടില്‍ അച്ഛനും അമ്മയും തന്നെ പഠിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് ഡിംപല്‍ തന്റെ ഇന്‍ട്രോ പറഞ്ഞത്. ലാലേട്ടനെ കണ്ട നിമിഷം തന്റെ ജീവിതത്തിലെ സൂപ്പര്‍ ഫന്റാസ്റ്റിക് നിമിഷമാണെന്ന് ഡിംപല്‍ പറഞ്ഞു. ഇന്ന് തന്റെ ജന്മദിനമാണെന്ന് പറഞ്ഞപ്പോള്‍ ഡിംപലിന് ലാല്‍ സ്വീറ്റ് സമ്മാനിക്കുകയുണ്ടായി. ചെറുപ്പത്തില്‍ വീട്ടില്‍ മോഹന്‍ലാലും മമ്മൂട്ടിയും കളിച്ച ഓര്‍മ്മകളുമൊക്കെ ഡിംപല്‍ പറഞ്ഞു. ബിഗ് ബോസ് വീട്ടില്‍ എത്തിയപ്പോള്‍ നോബിയാണ് ഡിംപലിനെ സ്വാഗതം ചെയ്തത്. ബിഗ് ബോസ് വീട് കണ്ടപ്പോള്‍ ഒരു ഇരുന്നൂറ് ദിവസം ഇവിടെ താമസിച്ചാല്‍ കൊള്ളാമെന്നാണ് ഡിംപല്‍ പറഞ്ഞത്. അതിനെന്താ 5 വര്‍ഷമാക്കാലോ എന്നായിരുന്നു അപ്പോള്‍ നോബിയുടെ കൗണ്ടര്‍. എന്തായാലും വളരെ ആഹ്ലാദവതിയായാണ് ഡിംബിള്‍ വീട്ടിലേക്ക് കടന്നുവന്നത്. അതേ സമയം കൂട്ടുകാരുടെ നിരൂപണവും വിമര്‍ശനവും ഇനിയെവിടെ വരെയെത്തും എന്ന് മാത്രം അറിഞ്ഞാല്‍ മതി.

- Advertisment -

Most Popular