ഈ കഥ കേട്ടാല്‍ അത് യഥാര്‍ത്ഥ ജീവിതമാണെന്ന് തോന്നും. സമാനമായ എത്രയെത്ര ജന്മങ്ങള് നമുക്ക് ചുറ്റുമുണ്ട്. ഭര്‍ത്താവിന്റെ അവഗണനകള്‍ക്കിടയിലും രണ്ടുമക്കളും നല്ല നിലയില്‍ വളര്‍ത്തി വലുതാക്കിയ ഒരമ്മ. ആ അമ്മയുടെ ജീവിത്തില്‍ തുടരെ തുടരെയുണ്ടാകുന്ന ദുരന്തങ്ങള്‍. അതിനെ വെല്ലുവിളിയോടെ നേരിടുമ്പോഴും സമൂഹത്തിന്റെ കുറ്റപ്പെടുത്തലുകള്‍. അങ്ങനെയൊരു ജീവിതം പറയുകയാണ് ഏകാകിനി എന്ന ചിത്രത്തിലെ ഡയാന എന്ന നായികാ കഥാപാത്രത്തിലൂടെ. കൊവിഡിന് ശേഷം സിനിമാപ്രവര്‍ത്തനങ്ങള്‍ സജീവമായതോടെ ആ ഗണത്തലേക്ക് കടന്നിരിക്കുകയാണ ഏകാകിനി എന്ന സിനിമയും.
പ്രശസ്ത ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫർ അജിമസ്ക്കറ്റ് ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന “ഏകാകിനി’യിൽ അന്പിളി അന്പാളി നായികയാകുന്നു. ഡയാന എന്ന കഥാപാത്രത്തെയാണ് അന്പിളി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ചെറുപ്രായത്തിൽ തന്നെ വിവാഹിതയാകേണ്ടിവന്നതിലൂടെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങൾക്കും തിരശീല വീണ ഡയാനയുടെ ജീവിതത്തിലെ തുടർ സംഭവങ്ങളാണ് ചിത്രത്തിൽ വിഷയമാകുന്നത്.
രണ്ടുപെണ്കുട്ടികൾക്കു ജന്മം നൽകിയ ഡയാന തന്റെ നഷ്ടപ്പെട്ട സ്വപ്നങ്ങൾ, മക്കളിലൂടെ സാക്ഷാത്ക്കരിക്കാൻ അഹോരാത്രം കഷ്ടപ്പെടുന്നു.
അവളുടെ കുടുംബത്തിന്റെ ചെ ലവുകൾ ഭർത്താവിന്റെ വരുമാനത്തിൽ ഒതുങ്ങുന്നതായിരുന്നില്ല. ഭർത്താവുണ്ടെ ങ്കിലും എല്ലാ ചുമതലകളും ഡയാനയിൽ മാത്രമായി.
ബുദ്ധിമുട്ടുകൾക്കിടയിലും അവൾ രണ്ടുമക്കളെയും നന്നായി പഠിപ്പിച്ചു. അതിനിടയിൽ മൂത്തമകൾ സാന്ദ്രയ്ക്ക് അവളെ ഇഷ്ടപ്പെടുന്ന ജോബിയിൽ നിന്നും വിവാഹാലോചന വന്നു.
വലിയ ആർഭാടങ്ങളില്ലാതെ അവരുടെ വിവാഹം ഡയാന നടത്തുന്നു. ഡയാനയുടെ സാന്പത്തിക ബാധ്യതകൾ പരിധിവിട്ട് ഉയർന്നുകൊണ്ട ിരുന്നു.
കുടുംബത്തിന് താങ്ങും തണലുമാകേണ്ട മരുമകനിൽ നിന്നും ഡയാനയ്ക്കും കുടുംബത്തിനും വലിയ ക്രൂരതകൾ ഏൽക്കേണ്ടിവന്നു. കൂടുതൽ ഉദ്വേഗജനകങ്ങളായ മുഹൂർത്തങ്ങളാണ് തുടർന്നുണ്ടാകുന്നത്.
മലപ്പുറം മഞ്ചേരിയിലെ യാഥാസ്ഥിതിക മസ്ലീം കുടുംബത്തിൽ നിന്നുള്ള നർത്തകിയും അഭിനേത്രിയുമായ അന്പിളി അന്പാളിയാണ് കേന്ദ്രകഥാപാത്രമായ ഡയാനയെ അവതരിപ്പിക്കുന്നത്. അന്പിളിയോടൊപ്പം മലയാളത്തിലെ പ്രശസ്തതാരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ബാനർ – ആമി ക്രിയേഷൻസ്, ഛായാഗ്രഹണം, സംവിധാനം – അജി മസ്ക്കറ്റ്, കഥ – ആമി, തിരക്കഥ, സംഭാഷണം – മനോജ്, ഗാനരചന, സംഗീതം – ഖാലിദ്, പ്രൊ: കണ്ട്രോളർ – ജയശീലൻ സദാനന്ദൻ, പ്രൊഡക്ഷൻ – എക്സിക്യൂട്ടീവ് – രാജേഷ് എം. സുന്ദരം, കല – മധുരാഘവൻ, ചമയം – ബൈജു ബാലരാമപുരം, കോസ്റ്റ്യും – ശ്രീജിത് കുമാരപുരം, സ്റ്റുഡിയോ – ചിത്രാഞ്ജലി, പോസ്റ്റർ ഡിസൈൻസ് – മനുദേവ്, സ്റ്റിൽസ് – ഷംനാദ് എൻ. – അജയ് തുണ്ടത്തിൽ.