Friday, October 11, 2024
Homeചെന്നിത്തലയുടെ യാത്രയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീക്ഷണം; ഐശ്വര്യകേരളയാത്രയുടെ ആരംഭത്തില്‍ ഇറക്കിയ സപ്ലിമെന്റില്‍ നിറയെ അക്ഷരത്തെറ്റ്; ചെന്നിത്തലയ്ക്ക്...
Array

ചെന്നിത്തലയുടെ യാത്രയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീക്ഷണം; ഐശ്വര്യകേരളയാത്രയുടെ ആരംഭത്തില്‍ ഇറക്കിയ സപ്ലിമെന്റില്‍ നിറയെ അക്ഷരത്തെറ്റ്; ചെന്നിത്തലയ്ക്ക് രോഷം

യുഡിഎഫിനും കോണ്‍ഗ്രസ്സിനും പുതുജീവന്‍ നല്‍കാന്‍ ഇന്നാരംഭിക്കുന്ന ഐശ്വര്യകേരളയാത്രയ്ക്ക് ആശംസകളര്‍പ്പിച്ച് വീക്ഷണം പത്രം പുറത്തിറക്കിയ സപ്ലിമെന്റിലെ അക്ഷരത്തെറ്റ് പാര്‍ട്ടി നേതൃത്വത്തെ തന്നെ നാണക്കേടിലാക്കി. ഐശ്വര്യകേരളയാത്രയ്ക്ക് ആദരാഞ്ജലികളോടെ എന്നച്ചടിച്ച പത്രം നാടുനീളെ വിതരണം ചെയ്യുകയും ചെയ്തു. സോണിയയും രാഹുലും ചെന്നിത്തലയും ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളുടെയെല്ലാം ചിത്രം സഹിതം അച്ചടിച്ച പത്രത്തിലാണ് ആശംസകള്‍ക്ക് പകരം ആദരാഞ്ജലിയായിപ്പോയത്.

കാസര്‍കോട് നിന്നാരംഭിക്കുന്ന യാത്ര പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാന്‍ വേണ്ടി പ്രത്യേകംസജ്ജമാക്കിയ സപ്ലിമെന്റാണ് വീക്ഷണം പുറത്തിറക്കിയത്. എന്നാല്‍ സപ്ലിമെന്റ് നേതൃത്വത്തിന് നാണക്കേടുണ്ടാക്കിയല്ലോ എന്നാണ് പ്രതിപക്ഷനേതാവ് തന്നെ പത്രത്തിന്റെ എഡിറ്റോറിയല്‍ ചുമതലക്കാരോട് ചോദിച്ചത്. പാര്‍ട്ടിയുടെ മുഖപത്രം ഇത്തരമൊരു കുഴപ്പത്തില്‍ ചാടിയത് നേതാക്കളെയാകെ അസ്വസ്ഥരാക്കിയിട്ടുണ്ട്.

അതേ സമയം വീക്ഷണം പത്രത്തിന് ഉത്തരവാദപ്പെട്ട ഒരു ചുമതലക്കാരനെ ഏല്‍പ്പിക്കാന്‍ ചെന്നിത്തല ഇടപെട്ട് നീക്കം നടത്തിയിരുന്നെങ്കിലും അതിതുവരെ വിജയിച്ചിട്ടില്ല. എംഎം ഹസ്സന്‍ ഒഴിഞ്ഞതിന് ശേഷം കെവി തോമസിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ഇതുവരെ ചുമതല ഏറ്റെടുത്തിട്ടില്ല. തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ഇക്കാര്യം അടിയന്തിരമായ പരിഗണിക്കണമന്ന ആവശ്യവും ഈ ഘട്ടത്തില്‍ ഉയര്‍ന്നിട്ടുണ്ട്.

- Advertisment -

Most Popular