തിരുവനന്തപുരം: കേരളത്തില്‍ രമേശ് ചെന്നിത്തലയെ ഒതുക്കി നിര്‍ത്തി ഉമ്മന്‍ചാണ്ടിയെ നായകസ്ഥാനത്തേക്ക് പ്രതിഷ്ഠിച്ചപ്പോല്‍ നിശ്ശബ്ദനായിരുന്ന രമേശ് ചെന്നിത്തലയുടെ നിലപാടല്ല ഐഗ്രൂപ്പിനെന്ന് വ്യക്തമാക്കുന്നതായിരുന്നു ഉമ്മന്‍ചാണ്ടിക്കെതിരായി കോണ്‍ഗ്രസ്സില്‍ നടന്ന നീക്കം. രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരളയാത്രയുടെ തലേന്നാള്‍ നടന്ന കൂടിയാലോചനകളില്‍ നേരത്തെ പദ്ധതിയിട്ട പ്രകാരം ഉമ്മന്‍ചാണ്ടിയുടെ സ്ഥനാര്‍ത്തിത്വചര്‍ച്ചകള്‍ മറ്റൊരുതലത്തിലേക്ക് നീങ്ങി. ഐഗ്രൂപ്പിന്റെ തീരുമാനമനുസരിച്ച് ഉമ്മന്‍ചാണ്ടിയെ പുതുപ്പള്ളിയില്‍ നിന്ന് ചാടിച്ച് തിരുവനന്തപുരത്തോ വട്ടിയൂര്‍ക്കാവിലോ മല്‍സരിപ്പിക്കാനുള്ള നീക്കങ്ങളാണ് ഐഗ്രൂപ്പ് ശക്തമാക്കിയത്. ഭരണത്തില്‍ തിരിച്ചെത്തുക എന്ന വിശാലകാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടിക്ക് വേണ്ടി നായകപരിവേഷം അഴിച്ചുവച്ച് ചെന്നിത്തല ത്യാഗം ചെയ്യുമ്പോള്‍ ഉമ്മന്‍ചാണ്ടിയും വിശാലമായി കാര്യങ്ങളെ കാണണം എന്ന നിലപാടാണ് ഐഗ്രൂപ്പിന്.
ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സിന്റെ അടിത്തറയായ തെക്കന്‍ കേരളത്തിലെ വോട്ടുകള്‍ തിരിച്ചുപിടിക്കാന്‍ ഉമ്മന്‍ചാണ്ടി തലസ്ഥാനത്ത് ഏതെങ്കിലും മണ്ഡലത്തില്‍ മല്‍സരത്തിനിറങ്ങണമെന്നതാണ് ഐഗ്രൂപ്പ് മുന്നോട്ട് വയ്ക്കുന്ന ആശയം. വട്ടിയൂര്‍ക്കാവ് പോലുള്ള കോണ്‍ഗ്രസ്സിന് നഷ്ടപ്പെട്ടിരിക്കുന്ന സീറ്റുകളില്‍ മല്‍സരിച്ചാല്‍ അത് തെക്കന്‍ കേരളത്തിലാകെ സ്വാധീനിക്കപ്പെടുമെന്ന് അവര്‍ പറയുന്നു. എന്നാല്‍ ചെന്നിത്തലയെ ഒതുക്കിയതിലുളള പ്രതികാരമായി ഐഗ്രൂപ്പ് ഉമ്മന്‍ചാണ്ടിയെ വാരിക്കുഴി കുഴിച്ച് അതില്‍ ചാടിക്കുകയാണ് എന്ന വികാരമാണ് എഗ്രൂപ്പ് പ്രകടിപ്പിച്ചത്. മാത്രമല്ല പുതുപ്പളളി വിട്ടെങ്ങോട്ടുമില്ലെന്ന് ഉമ്മന്‍ചാണ്ടി തന്നെ പരസ്യമായി പ്രതികരിക്കുകയും ചെയ്തു.
എന്തായാലും മലയാളം ന്യൂസ് ചാനലുകള്‍ രാവിലെ മുതല്‍ ആഘോഷിച്ച വാര്‍ത്തയാണ് ഉമ്മന്‍ചാണ്ടിയെ പുതുപ്പള്ളിയില്‍ നിന്ന് മാറ്റി മല്‍സരിപ്പിക്കാന്‍ നടക്കന്ന നീക്കം. ഇക്കാര്യത്തില്‍ രമേശ് ചെന്നിത്തല ഇതുവരെമനസ്സുതുറന്നിട്ടില്ല. പക്ഷേ ചെന്നിത്തലയെ ഒതുക്കിയതിലുള്ള പൊട്ടിത്തെറിയുടെ ആരംഭം മാത്രമാണ് ഉമ്മന്‍ചാണ്ടിക്കെതിരായി നടന്ന നീക്കമെന്നാണ് വിലയിരുത്തല്‍. ഇതോടെ എ ഗ്രൂപ്പുംഐ ഗ്രൂപ്പും തമ്മിലുള്ള തര്‍ക്കം പൂര്‍വ്വാധികം ശക്തിയായി. ഇനി ഇക്കാര്യത്തില്‍ ഹൈക്കമാന്റിന്റെ നീക്കമാണ് ഏവരും ഉറ്റുനോക്കുന്നത്.