Wednesday, September 11, 2024
HomeNewshouseഹാഗിയ സോഫിയയെ പേടിച്ച് കോണ്‍ഗ്രസ്; നിലപാട് വ്യക്തമാക്കാതെ മുന്നണി നേതൃത്വം; മുസ്ലിംലീഗ് നിലപാട് വിശദീകരിക്കണമെന്ന് ഐഗ്രൂപ്പ്;...

ഹാഗിയ സോഫിയയെ പേടിച്ച് കോണ്‍ഗ്രസ്; നിലപാട് വ്യക്തമാക്കാതെ മുന്നണി നേതൃത്വം; മുസ്ലിംലീഗ് നിലപാട് വിശദീകരിക്കണമെന്ന് ഐഗ്രൂപ്പ്; പ്രകടനപത്രികയില്‍ ഹാഗിയ സോഫിയ ഉള്‍പ്പെടുത്തുമോ? ഹാഗിയ സോഫിയയുടെ ചരിത്രം ഇതാ ഇവിടെ

തുര്‍ക്കിയിലെ ഹാഗിയ സോഫിയ മ്യൂസിയം മുസ്ലിംപള്ളിയാക്കിയ ഏര്‍ദോഗന്‍ സര്‍ക്കാരിന്റെ നടപടിയെ ന്യായീകരിച്ച മുസ്ലിംലീഗ് നിലപാടിനെ നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് പേടിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലുള്‍പ്പെടെ യുഡിഎഫിന് തിരിച്ചടിയാകുകയും അടിസ്ഥാന ക്രൈസത വിശ്വാസികളെ മുന്നണിയില്‍ നിന്നകറ്റുകയുംചെയ്ത ഇത്ര വലിയ പ്രശ്‌നത്തില്‍ ലീഗും കോണ്‍ഗ്രസ്സും രണ്ടഭിപ്രായം ഉണ്ടായത് തിരിച്ചടിയായി എന്ന് പാര്‍ട്ടി വിലയിരുത്തിയിട്ടുണ്ട്. മതേതര വിശ്വാസികളെയാകെ തന്നെയും ഞെട്ടിപ്പിച്ച നീതീകരിക്കാനാകാത്ത ഒരു നടപടിയായിരുന്നു തുര്‍ക്കി ഭരണകൂടത്തിന്റേത്. എന്നാല്‍ അത്തരമൊരു സംഭവത്തില്‍ പോലും തീവ്രവികാരത്തെ ആളിക്കത്തിക്കാന്‍ പോന്ന നിലപാടെടുത്ത മുസ്ലിംലീഗിന്റെ തീരുമാനം ക്രൈസ്തവരുള്‍പ്പെടെയുള്ള ഇതരമതവിശ്വാസികളില്‍ കടുത്ത എതിര്‍പ്പുയര്‍ത്തിയുരുന്നു. മാത്രമല്ല ഏര്‍ദോഗന്റെ നടപടിയെ ന്യായീകരിച്ച് ചന്ദ്രികയില്‍ ലേഖനം പ്രസിദ്ധീകരിക്കുകയും പാര്‍ട്ടി ഔദ്യോഗികമായി അങ്ങനെയൊരു നിലപാടെടുക്കുകയും ചെയ്തു.

ഇക്കാര്യം സിപിഎമ്മും ക്രൈസ്തവ സംഘടനകളും വൈകാരികമായി ചര്‍ച്ചയാക്കുകയും മുസ്ലംലീഗിന്റെ നിലപാടിനെതിരെ ആളുകളെ അണിനിരത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് വിയോജിപ്പുള്ള വിഷയങ്ങളില്‍ മുസ്ലിംലീഗ് നിലപാടുകള്‍ തിരുത്തണമെന്ന് കോണ്‍ഗ്രസ്സിലെ ഐഗ്രൂപ്പ് ആവശ്യപ്പെട്ടത്. ചെന്നിത്തലയോട് അടുത്ത വൃത്തങ്ങള്‍ ഇക്കാര്യം ഹൈക്കമാന്റിന്റെ ശ്രദ്ധയിലും പെടുത്തിയെന്നാണ് വിവരം.

ഹാഗിയ സോഫിയ, സാമ്പത്തിക സംവഹണം, ജമാഅത്തെ ബന്ധം തുടങ്ങി മര്‍മ്മപ്രധാനമായ വിഷയങ്ങളില്‍ പോലും യോജിപ്പില്ലാത്ത രണ്ട് പാര്‍ട്ടികള്‍ എങ്ങനെ ഒരു മുന്നണിയില്‍ നില്‍ക്കും എന്ന ചോദ്യമാണ് ചെന്നിത്തല ഉയര്‍ത്തിയത്. അതുകൊണ്ട് മുന്നണിയുടെ ഭാവിയെകരുതി ഇത്തരം വിഷയങ്ങളില്‍ ഉറച്ച നിലപാട് സ്വീകരിക്കണമെന്നും പ്രകടനപത്രികയിലുള്‍പ്പെടെ ഈ നിലപാട് പരസ്യമാക്കണമെന്നും ഐഗ്രൂപ്പ് ആവശ്യപ്പെടുന്നു.

ഇക്കാര്യത്തില്‍ മുസ്ലിംലീഗിന്റെ നിലപാട് തെറ്റായിരുന്നുവെന്ന് സൂചിപ്പിച്ച് പ്രതിപക്ഷ ഉപനേതാവ് ഡോ.എംകെ മുനീര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

എന്താണ് ഹാഗിയ സോഫിയ

ഒരുകാലത്ത് ക്രൈസ്തവദേവാലയും പിന്നീട് അതുമുസ്ലിംപള്ളിയും ഏറ്റവും ഒടുവില്‍ മ്യൂസിയവുമാക്കപ്പെട്ട ഹാഗിയ സോഫിയയുടെ ചരിത്രം അല്‍ഭുതപ്പെടുത്തുന്നതാണ്. തുര്‍ക്കിയിലെ ഏതോ മ്യൂസിയം പള്ളിയാക്കി മാറ്റിയതിന് ഇവിടെയുള്ള വോട്ടര്‍മാര്‍ എങ്ങനെ ആശങ്കാകുലരാകും എന്ന് ചിന്തിക്കുന്നവരുണ്ട്. എന്നാല്‍ ഹാഗിയ സോഫിയ അങ്ങനെയുള്ള ഒരു പള്ളിയല്ല. ആ മ്യൂസിയത്തിന്റെ കഥ താഴെ

തുര്‍ക്കിയിലെ ഇസ്താംബുളില്‍ സ്ഥിതിചെയ്യുന്ന ഒരു പ്രാചീന ആരാധനാലയമാണ് ഹഗിയ സോഫിയ അഥവാ അയ സോഫിയ. ആദ്യകാല ആരാധനാലയം പിന്നീട് ഒരു മ്യൂസിയമായി പരിവര്‍ത്തനം ചെയ്യപ്പെട്ടു. എ.ഡി.532 നും 537നുമിടയ്ക്ക് ബൈസാന്തിയന്‍ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ജെസ്റ്റിനിനാണ് ഇന്നു നിലനില്‍ക്കുന്ന രീതിയിലുള്ള ക്രൈസ്തവ ദേവാലയം നിര്‍മ്മിച്ചത്. പ്രസ്തുത സ്ഥാനത്തു നിര്‍മ്മിയ്ക്കപ്പെടുന്ന മൂന്നാമത്തെ ആരാധനാലയവും ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ കത്തീഡ്രലുമായിരുന്നു ഇത്. 2020 ജൂലായ് 11ന് ഉര്‍ദുഗാന്റെ നേതൃത്വത്തിലുള്ള തുര്‍ക്കി ഗവണ്മെന്റ് ഇത് വീണ്ടും മുസ്ലിം പള്ളിയായി പ്രഖ്യാപിച്ച് കൊണ്ട്, ആരാധനയ്ക്കായി തുറന്നു കൊടുത്തു.

360-ആമാണ്ടില്‍ ഇത് ഒരു ക്രിസ്ത്യന്‍ പള്ളിയായാണ് നിര്‍മ്മിക്കപ്പെട്ടത്. ഓട്ടൊമന്‍ ആധിപത്യത്തെത്തുടര്‍ന്ന് 1453-ല്‍ ഇതൊരു മുസ്ലിം പള്ളിയായും, 1935-ല്‍ ഒരു മ്യൂസിയമായും മാറ്റപ്പെട്ടു. 1931-ല്‍ പുറത്തിറങ്ങിയ ലോകാത്ഭുതങ്ങളുടെ പട്ടികയിലും ഈ കെട്ടിടം ഇടം പിടിച്ചിരുന്നു. ഇന്ന് ഇതൊരു മുസ്ലിം പള്ളിയാണ്.

ഹാഗിയ സോഫിയയുടെ ചരിത്രം

കോണ്‍സ്റ്റാന്റിനോപ്പിള്‍ ഭരണാധികാരിയായിരുന്ന കോണ്‍സ്റ്റാന്റിയസ് രണ്ടാമനാണ് ആദ്യ കെട്ടിടത്തിന്റെ ശില്പി. എ.ഡി.360 ലാണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പ്രാചീന ലത്തീന്‍ വാസ്തുകലാശൈലിയില്‍ നിര്‍മ്മിച്ച കെട്ടിടം അക്കാലത്തെ മികച്ച ക്രിസ്തീയ ദേവാലയങ്ങളിലൊന്നായിരുന്നു. എ.ഡി.440ലുണ്ടായ കലാപപരമ്പരകളില്‍ ആദ്യ പള്ളിയുടെ സിംഹഭാഗവും കത്തി നശിച്ചിരുന്നു. തിയോഡോഷ്യസ് രണ്ടാമന്റെ നേതൃത്വത്തില്‍ 405 ഒക്ടോബര്‍ 10നാണ് രണ്ടാമത്തെ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെടുന്നത്. 532 ജനുവരിയോടെ അതും നശിപ്പിയ്ക്കപ്പെട്ടു.

മകുടത്തിനകത്തെ ചിത്രപ്പണികള്‍ – ഉള്ളില്‍ നിന്നുള്ള വീക്ഷണം. മകുടത്തില്‍ ഓട്ടൊമന്‍ ഭരണകാലത്ത് മൂടിയിരുന്ന മുഖത്തിന്റെ ചിത്രം 2009 മുതല്‍ വീണ്ടും ദൃശ്യമായിരുന്നു. ചിത്രത്തില്‍ മുകളില്‍ ഇടതുവശത്ത് ശ്രദ്ധിക്കുക
532 ഫെബ്രുവരി 23നാണ് ജസ്റ്റീനിയന്‍ ഒന്നാമന്‍ ചക്രവര്‍ത്തി മൂന്നാമതൊരു ദേവാലയം നിര്‍മ്മിയ്ക്കാന്‍ തീരുമാനിച്ചത്. ശാസ്ത്രജ്ഞനായിരുന്ന ഇസിഡോര്‍ മിലെറ്റസും, ഗണിതജ്ഞനായിരുന്ന അന്തിമിയസുമാണ് ശില്പികളായി തിരഞ്ഞെടുക്കപ്പെട്ടത്. ഗ്രീസില്‍ നിന്നും ഈജിപ്റ്റില്‍ നിന്നും സിറിയയില്‍ നിന്നും ഇറക്കുമതി ചെയ്ത വിവിധ വര്‍ണ്ണങ്ങളിലുള്ള മാര്‍ബിള്‍ പാളികളുപയോഗിച്ചായിരുന്നു നിര്‍മ്മാണം. 537 ഡിസംബര്‍ 27ഓടുകൂടി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ആയിരം വര്‍ഷത്തോളം ഇത് ലോകത്തെ ഏറ്റവും വലിയ ക്രിസ്ത്യന്‍ പള്ളിയായി നിലനിന്നു. ബൈസാന്റിയന്‍ ഭരണാധികാരികളുടെ കിരീടധാരണം ഈ പള്ളിയില്‍ വച്ചായിരുന്നു നടന്നിരുന്നത്.

1453-ല്‍ മുഹമ്മദ് ദ് കോണ്‍ക്വറര്‍ (Muhammed the Conqueror) എന്നറിയപ്പെടുന്ന ഓട്ടമന്‍ സുല്‍ത്താന്‍ മെഹ്മെത് രണ്ടാമന്‍, കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചടക്കിയതോടെ, ഹഗിയ സോഫിയ [തുര്‍ക്ക്ഷ് : അയ സോഫിയ] അദ്ദേഹത്തിന്റെ കീഴിലായി. മക്കക്കു നേരെ തിരിഞ്ഞിരിക്കുന്ന ഒരു മിഹ്രാബും (ചുമരിലെ ദ്വാരം), ഒരു പ്രാര്‍ത്ഥനാമണ്ഡപവും ചേര്‍ത്ത് അദ്ദേഹം ഈ പള്ളിയെ ഒരു മസ്ജിദ് ആക്കി മാറ്റി. സുല്‍ത്താന്‍ മുഹമ്മദ് അല്‍ഫാതിഹ് കോണ്‍സ്റ്റാന്റിനോപ്പോള്‍ കീഴടക്കിയപ്പോള്‍ ക്രിസ്ത്യാനികളില്‍നിന്നു വില കൊടുത്തു വാങ്ങി മസ്ജിദാക്കി വഖഫ് ചെയ്ത കെട്ടിടമാണ് ഹാഗിയാ സോഫിയ എന്ന് അഭിപ്രായമുണ്ട്. ഇപ്പോഴും സൂക്ഷിക്കപ്പെട്ടിട്ടുള്ള ഈ രേഖ തുര്‍ക്കി വിദേശ കാര്യ മന്ത്രി ടെലിവിഷനില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മാത്രമല്ല ഹാഗിയ മസ്ജിദ് ആണെന്നതിനു കോടതി ഈ രേഖ തെളിവായി സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ ഈ രേഖ വ്യാജമാണെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ മുസ്തഫ ഇസാത് എഫെന്‍ഡി എന്ന ശില്‍പി അല്ലാഹു, മുഹമ്മദ്, അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍, അലി എന്നീ പേരുകള്‍, മരം കൊണ്ടുള്ള വന്‍ തളികകളില്‍ അറബി അക്ഷരങ്ങളില്‍ രേഖപ്പെടുത്തി, മദ്ധ്യഭാഗത്തെ മകുടത്തിനു ചുറ്റുമായി ഉറപ്പിച്ചു കടന്നുകയറ്റം പൂര്‍ത്തിയാക്കി. 562 മുതല്‍ 1204 വരെയും 1261 മുതല്‍ 1453 ഈസ്സ്‌റ്റെണ്‍ ഓര്‍തൊഡൊക്‌സ് സഭയുടെ പാത്രിയര്‍ക്കീസിന്റെ ആസ്ഥാനമായും, ക്രി.പി 1204 മുതല്‍ 1262 വരെ കത്തൊലിക്ക കത്ത്രീഡ്രലായും, 1453 മുതല്‍ മസ്ജിദായി നിലകൊണ്ട ഈ ബൈസാന്റിയന്‍ നിര്‍മ്മിതി 1935-ല്‍ കമാല്‍ അത്താത്തുര്‍ക്കിന്റെ ഭരണകാലത്ത് മ്യൂസിയമാക്കി മാറ്റപ്പെട്ട

മുസ്ലിം ആരാധനാലയം


മ്യൂസിയമെന്ന പദവി കോടതി റദ്ദാക്കിയതിനെത്തുടര്‍ന്ന് 2020 ജൂലൈയില്‍ പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്‍ ഹഗിയ സോഫിയയെ മുസ്ലിം ആരാധനാലയമായി പ്രഖ്യാപിച്ചു. പ്രദേശവാസികള്‍ക്കും വിദേശികള്‍ക്കും മുസ്ലിങ്ങള്‍ക്കും അമുസ്ലിങ്ങള്‍ക്കും ഹഗിയ സോഫിയയില്‍ പ്രവേശനം ഉണ്ടാകും. 1934 ലാണ് ഹഗിയ സോഫിയയെ മ്യൂസിയമായി പ്രഖ്യാപിച്ചത്. നിലവില്‍ യു.എന്നിന്റെ ലോക പൈതൃക പട്ടികയില്‍ ഹാഗിയ സോഫിയ ഉള്‍പ്പെട്ടിട്ടുണ്ട്.

- Advertisment -

Most Popular