Saturday, July 27, 2024
Homeതിരുവനന്തപുരത്ത് കാറും മീന്‍ലോറിയും കൂട്ടിയിടിച്ച് അഞ്ചുമരണം; പ്രസ് സ്റ്റിക്കര്‍ പതിച്ച കാര്‍ പൂര്‍ണമായും കത്തി; കേരളത്തെ...
Array

തിരുവനന്തപുരത്ത് കാറും മീന്‍ലോറിയും കൂട്ടിയിടിച്ച് അഞ്ചുമരണം; പ്രസ് സ്റ്റിക്കര്‍ പതിച്ച കാര്‍ പൂര്‍ണമായും കത്തി; കേരളത്തെ നടുക്കിയ ദുരന്തം നടന്നത് ഇന്ന് പുലര്‍ച്ചെ

തിരുവനന്തപുരം: കല്ലമ്പലം തോട്ടയ്ക്കാട് കാറും മീന്‍ ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ അഞ്ചു പേര്‍ മരിച്ചു. വിഷ്ണു, രാജീവ്, അരുണ്‍, സുധീഷ് എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. കാര്‍ കത്തി നശിച്ചു. വാഹനത്തില്‍ പ്രസ് സ്റ്റിക്കര്‍ പതിച്ചിരുന്നു. കൊല്ലം ചിറക്കര സ്വദേശികളാണ് ഇവര്‍.

ഇന്നലെ രാത്രി പതിനൊന്നു മണിയോടെയായിരുന്നു അപകടം.
തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന കാറും കൊല്ലത്തേക്ക് പോകുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിലുണ്ടായിരുന്ന മൂന്നു പേര്‍ തല്‍ക്ഷണം മരിച്ചു.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച ശേഷമേ അപകടത്തിന്റെ കാരണം വ്യക്തമാകുകയുള്ളുവെന്ന് പോലീസ് പറഞ്ഞു. മീന്‍ ലോറിയുടെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മരിച്ച രണ്ടുപേരുടെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലും രണ്ടു പേരുടേത് വലിയ കുന്ന് ആശുപത്രിയിലും ഒരാളുടെത് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണുള്ളത്.

- Advertisment -

Most Popular