Wednesday, September 11, 2024
Homeആ ചൂടന്‍ സോളാര്‍ വിവാദത്തിന വീണ്ടും തുടക്കം; പരാതിക്കാരിയും ഉമ്മന്‍ചാണ്ടിയും നേര്‍ക്കുനേര്‍; പരസ്യസംവാദത്തിന് വെല്ലുവിളി; ഇതുവരെ...
Array

ആ ചൂടന്‍ സോളാര്‍ വിവാദത്തിന വീണ്ടും തുടക്കം; പരാതിക്കാരിയും ഉമ്മന്‍ചാണ്ടിയും നേര്‍ക്കുനേര്‍; പരസ്യസംവാദത്തിന് വെല്ലുവിളി; ഇതുവരെ തെളിയിച്ചോ എന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ഒരിക്കല്‍ കൂടി കേരളം സോളാര്‍ കാലത്തെ വിവാദങ്ങള്‍ക്ക് കാതോര്‍ക്കുന്നു. പരാതിക്കാരിയും ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള വാഗ്വാദം കേസ് സിബിഐക്ക് വിട്ടപ്പോള്‍ തന്നെ ആരംഭിച്ചുകഴിഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ ശക്തമായ നിലപാടാണ് പ്രഖ്യാപിച്ചത്. ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്ന് ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഏതെങ്കിലും ആക്ഷേപം അഞ്ച് വര്‍ഷമായി തെളിയിക്കാനായോ? ജാള്യത മറച്ചുവെക്കാനാണ് സര്‍ക്കാര്‍ ശ്രമം. ജനങ്ങളെ കബളിപ്പിക്കാനാകില്ല. ഇത് കേരളമാണ്. സോളാറിലെ നീക്കം സര്‍ക്കാരിന് തിരിച്ച്ടിയാകും. പിണറായിക്ക് വിനയായി തീരുമെന്നും ഉമ്മന്‍ ചാണ്ടി മുന്നറിയിപ്പ് നല്‍കി.

അഞ്ച് വര്‍ഷം അധികാരത്തിലിരുന്നിട്ട് എന്ത് ചെയ്തു. ഹൈക്കോടതി വിധി വന്നിട്ട് എന്തുകൊണ്ട് അപ്പീല്‍ പോയില്ല. ഇതിനെല്ലാം മറുപടി പറയേണ്ടി വരും. ഉമ്മന്‍ ചാണ്ടി തുറന്നടിച്ചു. സത്യമേത്, യാഥാര്‍ത്ഥ്യമേത് എന്നുള്ളത് കേരളത്തിലെ ജനങ്ങള്‍ നിശ്ചയിക്കും. ജനാധിതിപത്യ മൂല്യങ്ങളെ ചവിട്ടിയരയ്ക്കുകയാണ് സര്‍ക്കാരെന്നും ഉമ്മന്‍ചാണ്ടി വിമര്‍ശം ഉയര്‍ത്തി.

അതേ സമയം ഉമ്മന്‍ചാണ്ടി ഒരു പരസ്യസംവാദത്തിന് തയാറാകാന്‍ റെഡിയാണോ എന്ന് പരാതിക്കാരി വെല്ലുവിളിച്ചു. നേരിട്ട് വിഷയം പരാമര്‍ശിക്കാതെ രാഷ്ട്രീയ പ്രശ്‌നമാക്കി മാറ്റുന്നത് സംഭവത്തില്‍ നിന്ന് രക്ഷപ്പെടാനാണെന്നാണ് പരാതിക്കാരിയുടെ ആരോപണം. ‘തന്നെ അറിയില്ല ബന്ധമില്ല എന്നാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയുന്നത്. അതുകൊണ്ട് ചോദിക്കുകയാണ് പരസ്യസംവാദത്തിന് ഉമ്മന്‍ ചാണ്ടി തയ്യരാണോ?’ പരാതിക്കാരി ചോദിച്ചു. ജോസ് കെമാണിക്കെതിരായ കേസിലും താന്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പരാതിക്കാരി വ്യക്തമാക്കി.

’16 പേര്‍ക്കെതിരെയാണ് ഞാന്‍ പരാതി നല്‍കിയത്. എഫ്ഐആര്‍ ഇട്ടത് എട്ടു കേസുകളില്‍ മാത്രമാണ്. ജോസ് കെ മാണിക്കെതിരായ കേസിലും ഉറച്ചുനില്‍ക്കുന്നു. ജോസ് കെ മാണിക്കെതിരായ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ ജെസ് കെ മാണിക്കെതിരെയും സിബിഐ അന്വേഷണം ആവശ്യപ്പെടും’ പരാതിക്കാരി പറഞ്ഞു. പോലാസിന്റെ അന്വേഷണത്തില്‍ വീഴ്ചപറ്റിയെന്നും ഈ കേസില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും അവര്‍ വ്യക്തമാക്കി.

ഡല്‍ഹിയിലടക്കം പലകാര്യങ്ങളും അന്വേഷിക്കേണ്ടതാണ്, മൊഴിയെടുക്കണം ഇത് സംസ്ഥാന പോലാസിന് കഴിയില്ല. അതിനാല്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നതാണ് ഉചിതമെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാരിലുള്ള വിശ്വാസ്യത കുറവല്ല സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നതെന്നും നശിപ്പിച്ച രേഖകള്‍ കണ്ടെത്തണമെങ്കില്‍ കേന്ദ്ര ഏജന്‍സികള്‍ വേണമെന്നും പരാതിക്കാരി കൂട്ടിച്ചേര്‍ത്തു.

എട്ട് വര്‍ഷമായി അബ്ദുള്ളക്കുട്ടിക്ക് എതിരായ പരാതിയില്‍ നടപടിയില്ലെന്നും പരാതിക്കാരി പറഞ്ഞു. ഈ മാസം 12ാം തീയതിയാണ് മുഖ്യമന്ത്രിക്ക് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി അപേക്ഷ നല്‍കിയത്. ഇതിന് ശേഷമാണ് ഉമ്മന്‍ ചാണ്ടിയെ തിരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷനാക്കുന്നത്. അതുകൊണ്ട് പ്രതിപക്ഷം എപ്പോഴും പറയുന്ന മറുപടിയാണ് രാഷ്ട്രീയ പ്രേരിതമാണെന്ന്.

- Advertisment -

Most Popular