Saturday, July 27, 2024
HomeFilm houseഎന്താണ് ഫോര്‍പ്ലേ; സിനിമ കണ്ടവര്‍ തപ്പിത്തപ്പി ഗൂഗിളിലിപ്പോള്‍ ഒന്നാംസ്ഥാനത്ത് ഈ വാക്ക്; അര്‍ത്ഥം തേടി മലയാളികള്‍

എന്താണ് ഫോര്‍പ്ലേ; സിനിമ കണ്ടവര്‍ തപ്പിത്തപ്പി ഗൂഗിളിലിപ്പോള്‍ ഒന്നാംസ്ഥാനത്ത് ഈ വാക്ക്; അര്‍ത്ഥം തേടി മലയാളികള്‍

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് പുതിയ വാര്‍ത്ത. ജിയോ ബേബി സംവിധാനം ചെയ്ത് സുരാജ് വെഞ്ഞാറന്മൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍. ജനുവരി പതിനഞ്ചിന് ആയിരുന്നു ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ റിലീസ് ചെയ്തത്. സിനിമ പുറത്തിറങ്ങിയത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി ചര്‍ച്ചകളാണ് ഈ ചിത്രത്തെ കുറിച്ച് നിറയുന്നത്.

എന്നാല്‍ മലയാളികള്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ചിത്രത്തിലെ നിമിഷ സജയന്‍ പറഞ്ഞ ഒരു വാക്കിനെ കുറിച്ചായിരുന്നു. സാധാരണക്കാരായ മലയാളികള്‍ കേള്‍ക്കാന്‍ സാധ്യതയില്ലാത്ത ഒരു ബെഡ്റൂം രഹസ്യമാണ് ഗൂഗിളില്‍ മലയാളികള്‍ അന്വേഷിക്കുന്നത്. ‘Foreplay’ എന്ന വാക്കാണ് മലയാളികള്‍ തിരഞ്ഞത്. സിനിമയില്‍ നായിക നായകനോട് ഫോര്‍പ്ലേ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഈ വാക്കിന്റെ അര്‍ത്ഥം എന്താണെന്ന് ചിത്രം കണ്ട പലര്‍ക്കും മനസ്സിലായില്ല. ഇതോടെയാണ് ഗൂഗിള്‍ സേര്‍ച്ചിന്റെ സഹായം തേടാന്‍ മലയാളികള്‍ തുടങ്ങിയത്.

ഫോര്‍പ്ലേ സംബന്ധിച്ച് വിശദമായ കുറിപ്പുകള്‍, അനുഭവങ്ങള്‍ വരെ സ്ത്രീകളും പുരുഷന്‍മാരും സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കുന്നുണ്ട്. ഗൂഗിള്‍ സേര്‍ച്ചിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യയില്‍ ഫോര്‍പ്ലേ സേര്‍ച്ച് ചെയ്യുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് കേരളമാണ്. ചിലര്‍ ‘മലയാളം മീനിങ് ഓഫ് ഫോര്‍പ്ലേ’ എന്ന് വരെ സേര്‍ച്ച് ചെയ്യുന്നുണ്ട്.

- Advertisment -

Most Popular