Saturday, July 27, 2024
HomeNewshouseപൂഞ്ഞാറില്‍ ഷോണ്‍; പാലായില്‍ പിസി; പിസിയെ വിലക്കാന്‍ മാണി സി കാപ്പനുമായി പിജെ ജോസഫ്;...

പൂഞ്ഞാറില്‍ ഷോണ്‍; പാലായില്‍ പിസി; പിസിയെ വിലക്കാന്‍ മാണി സി കാപ്പനുമായി പിജെ ജോസഫ്; യുഡിഎഫ് ത്രിശങ്കുവില്‍

രാഷ്ട്രീയകാര്യലേഖകന്‍


തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് യുഡിഎഫിലേക്ക് ചേക്കേറാനുള്ള പിസി ജോര്‍ജ്ജിന്റെ പുതിയ നീക്കം നേതൃത്വത്തെ ത്രിശങ്കുവിലാക്കി. പാലായില്‍ മല്‍സരിക്കാന്‍ തയാറാണെന്ന പിസി ജോര്‍ജ്ജിന്റെ വെളിപ്പെടുത്തലാണ് പുതിയ ആശങ്കകള്‍ക്ക് അടിസ്ഥാനം. കഴിഞ്ഞ ദിവസം മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ എന്ന അഭിമുഖപരിപാടിയില്‍ പിസി നടത്തിയ വെളിപ്പെടുത്തല്‍ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്ന നീക്കമാണെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. മാണി സി കാപ്പനെ മുന്‍നിര്‍ത്തി പാലായിലല്‍ നീങ്ങിയാല്‍ ജോസ് കെമാണിയെ തറപറ്റിച്ച് യുഡിഎഫിന് മേല്‍ക്കൈ നേടാമെന്ന കണക്കുകൂട്ടിലിനിടെയാണ് പിസിയുടെ നീക്കം. കാപ്പനെ യുഡിഎഫിലേക്ക് കൊണ്ടുവരാനുള്ള നീക്കം നടത്തുന്നത് പിജെ ജോസഫാണ്. ജോസഫാണെങ്കില്‍ പിസിയുടെ ആജീവനാന്തശത്രുവുമാണ്.

മകന്‍ ഷോണ്‍ ജോര്‍ജ്ജിനെ പൂഞ്ഞാറില്‍ നിര്‍ത്തിയിട്ടാണ് പാലായില്‍ തന്‍ തന്നെ മല്‍സരിക്കാം എന്ന തീരുമാനം പിസി കൈക്കൊള്ളുന്നത്. അങ്ങനെ വന്നാല്‍ യുഡിഎഫിലെ വോട്ടുകള്‍ ഭിന്നിച്ചുപോകുകയും എല്‍ഡിഎഫന് സഹായകരമാകുകയും ചെയ്യുമെന്നതാണ് പ്രശ്‌നം. പാലായില്‍ ജനപക്ഷത്തന് നിഷേധിക്കാനാകാത്ത വോട്ട് ബാങ്കുണ്ട്. ഷോണ്‍ജോര്‍ജ്ജ് തില്ലാപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഡിവിഷനില്‍ പ്രധാന പഞ്ചായത്തുകള്‍ പാലായിലാണ്. അതുകൊണ്ട് പിസിയെ പരിഗണിച്ചില്ലെങ്കില്‍ പാലായില്‍ പ്രതീക്ഷ വേണ്ട എന്നതാണ് കെപിസിസിയുടെ നിരീക്ഷണം. മാത്രമല്ല കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സോളാര്‍ ഉയര്‍ത്തിപ്പിടിച്ച് യുഡിഎഫിനെ ചരിത്രത്തിലെ ഏറ്റവും വലിയ പരിക്കേല്‍പ്പിക്കുന്നതില്‍ ശക്തമായ പങ്കുവഹിച്ച പിസിയെ വീണ്ടുംയുഡിഎഫിലെടുക്കുന്നത് ധാര്‍മികമാകുമോ എന്ന ചിന്തയും മുല്ലപ്പള്ളിയെ പോലുള്ളവരെ അലട്ടുന്നു.

- Advertisment -

Most Popular