കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്് പ്രസിഡന്റായി സി.പി.എമ്മിലെ പി.പി. ദിവ്യയെ തെരഞ്ഞെടുത്തു. കല്യാശേരി ഡിവിഷന് പ്രതിനിധിയായ ദിവ്യ കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതിയില്‍ വൈസ് പ്രസിഡന്റായിരുന്നു. പന്ന്യന്നൂര്‍ ഡിവിഷനില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സി.പി.എമ്മിലെ ഇ. വിജയനാണു വൈസ് പ്രസിഡന്റ്.
യു.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ നിര്യാണത്തെത്തുടര്‍ന്നു മാറ്റിവച്ച തില്ലങ്കേരി ഡിവിഷനില്‍നിന്നു ബിനോയ് കുര്യന് വിജയിച്ചുവന്നാല്‍ വൈസ് പ്രസിഡന്റ് സ്ഥാനം അദ്ദേഹത്തിനു നല്‍കുമെന്നാണു ധാരണ. ജനുവരി 21-നാണു തില്ലങ്കേരിയിലെ വോട്ടെടുപ്പ്. ഇരിട്ടി ഏരിയ സെക്രട്ടറി സ്ഥാനം രാജിവച്ചാണു ബിനോയ് കുര്യന് സ്ഥാനാര്‍ഥിയായത്.
സംസ്ഥാന വനിതാ ഫുട്ബോള്‍ ടീമംഗമായിരുന്നു ദിവ്യ. സി.പി.എം. ജില്ലാ കമ്മിറ്റിയംഗം, ഡി.വൈ.എഫ്.ഐ. കേന്ദ്ര കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. കണ്ണൂര്‍ സര്‍വകലാശാലാ യൂൂണിയന്‍ വൈസ് ചെയര്‍പഴ്സണായിരുന്നു. സി.പി.എം. പാനൂര്‍ ഏരിയാ കമ്മിറ്റിയംഗവും സി.ഐ.ടി.യു. ഏരിയ സെക്രട്ടറിയുമായ ഇ. വിജയന് നേരത്തേ പന്ന്യന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ചോതാവൂര്‍ ഈസ്റ്റ് എല്‍.പി. സ്കൂളിലെ മുന്‍ പ്രധാനാധ്യാപകനാണ്. കെ.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ്, സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.