Saturday, July 27, 2024
HomeFilm houseസായികുമാറിന്റെ സഹോദരി; കൊട്ടാരക്കര ശ്രീധരന്‍ നായരുടെ മകള്‍; മലയാളസിനിമയിലേക്ക് പുതിയ താരോദയം ശൈലജ

സായികുമാറിന്റെ സഹോദരി; കൊട്ടാരക്കര ശ്രീധരന്‍ നായരുടെ മകള്‍; മലയാളസിനിമയിലേക്ക് പുതിയ താരോദയം ശൈലജ

കൊച്ചി: കൊട്ടരക്കര ശ്രീധരന്‍ നായരുടെ ഇളയ മകള്‍ ശൈലജ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ്
‘ ഒരു താത്വിക അവലോകനം ‘ ജോജു ജോര്‍ജ്ജ്, അജു വര്‍ഗീസ്,നിരഞ്ജന്‍ രാജു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖില്‍ മാരാര്‍ തിരക്കഥ യെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണന്‍ നിര്‍വ്വഹിക്കുന്നു.

യോഹന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ ഗീ വര്‍ഗ്ഗീസ് യോഹന്നാന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സൂരാജ് വെഞ്ഞാറമൂടിന്റെ ജേഷ്ഠ്യന്‍ സജി വെഞ്ഞാറമൂട് ആദ്യമായി അഭിനയിക്കുന്നു.

ഷമ്മി തിലകന്‍,സലിം കുമാര്‍,കൃഷ്ണ കുമാര്‍,ജയകൃഷ്ണന്‍, മേജര്‍ രവി,ശ്രീജിത് രവി,മാമുക്കോയ,പ്രശാന്ത് അലക്‌സ് ,മനു രാജ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ്സാ കെ എസ്തപ്പാന്‍,കല-ശ്യാം കാര്‍ത്തികേയന്‍, മേക്കപ്പ്-ജിത്തു പയ്യന്നൂര്‍,വസ്ത്രാലങ്കാരം-അരവിന്ദന്‍, സ്റ്റില്‍സ്-സേതു, അസോസിയേറ്റ് ഡയറക്ടര്‍-ബോസ്.

പൂര്‍ണ്ണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നല്കി ഒരുക്കുന്ന ‘ ഒരു താത്വിക അവലോകം ‘എന്ന ചിത്രത്തിന്റെ ചിത്രീകരണം ജനുവരി ഒന്നിന് പാലക്കാട് ആരംഭിക്കും. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

- Advertisment -

Most Popular