Friday, November 22, 2024
HomeNewshouseഡിവൈഎഫ്‌ഐയെയും സിപിഎമ്മിനെയും പുകഴ്ത്തി ചെന്നിത്തല; എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് വിജയം ജനങ്ങളുമായി നേരിട്ടുള്ള പ്രവര്‍ത്തനഫലം; കിറ്റൊക്കെ അതുകഴിഞ്ഞേയുള്ളൂ;...

ഡിവൈഎഫ്‌ഐയെയും സിപിഎമ്മിനെയും പുകഴ്ത്തി ചെന്നിത്തല; എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് വിജയം ജനങ്ങളുമായി നേരിട്ടുള്ള പ്രവര്‍ത്തനഫലം; കിറ്റൊക്കെ അതുകഴിഞ്ഞേയുള്ളൂ; ചെന്നിത്തലയ്ക്ക് മുന്നില്‍ ഉത്തരം മുട്ടി യൂത്ത് കോണ്‍ഗ്രസ്സും മുല്ലപ്പള്ളിയും

തിരുവനന്തപുരം: ഡിവൈഎഫ്‌ഐയുടെ ജനസേവനപ്രവര്‍ത്തനങ്ങളും സിപിഎമ്മിന്റെ താഴേതട്ടിലെ രാഷ്ട്രീയ പ്രവര്‍ത്തനവും ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് മേല്‍നോട്ടസമിതി ത്തിലാണ് ചെന്നിത്തല നിലപാട് വ്യക്തമാക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടത് പ്രതിപക്ഷനേതാവിന്റെ പിടിപ്പുകേടാണ് എന്ന നിലയില്‍ ഒളിഞ്ഞുംതെളിഞ്ഞും പാര്‍ട്ടി നേതൃത്വത്തിന്റെയും ചില നേതാക്കളുടെയും ഭാഗത്ത് നിന്നുയര്‍ത്തുന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് വിമര്‍ശനം. താഴേതട്ടില്‍ പ്രവര്‍ത്തനം മോശമാണെന്നും താഴേതട്ടില്‍ പ്രവര്‍ത്തനം സജീവമാക്കിയില്ലെങ്കില്‍ തിരിച്ചടി ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.

കിറ്റ് കൊടുത്തിട്ടല്ല എല്‍ഡിഎഫ് ജയിച്ചതെന്നും ജനങ്ങളിലേക്ക് ഇറങ്ങി ചെന്നിട്ടാണെന്നും അദേഹം യോഗത്തില്‍ പറഞ്ഞു. സ്വന്തം സ്ഥലത്ത് എന്തു നടക്കുന്നുവെന്ന് പ്രവര്‍ത്തകര്‍ക്ക് അറിയില്ലെന്ന് ചെന്നിത്തല വിമര്‍ശിച്ചു. ഡിവൈഎഫ്‌ഐ ആശുപത്രികളിലേക്ക് പൊതിച്ചോറെത്തിക്കുന്നു. പ്രളയകാലത്ത് ആക്രിപെറുക്കി വിറ്റ് 11 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. പാര്‍ട്ടി പ്രവര്‍ത്തകര്‍ നിരന്തരം വീടുകയറുന്നു. അതേ സമയം നമ്മുടെ യുവജനസംഘടനകളും അടിത്തട്ടിലെ പാര്‍ട്ടി ഭാരവാഹികലും മീറ്റിംഗിന് വരുന്നതല്ലാതെ എന്താണ് നടക്കുന്നത് എന്ന്‌പോലംധാരണയില്ലാത്തവരായി മാറുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഹൈക്കമാന്‍ഡ് രൂപീകരിച്ച പ്രത്യേക സമിതിയുടെ ആദ്യത്തെ യോഗത്തിലായിരുന്നു ചെന്നിത്തലയുടെ പരാമര്‍ശം. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഹൈക്കമാന്‍ഡ് പ്രതിനിധികളായ അശോക് ഗഹ്ലോത്ത്, ജി പരാമേശ്വര എന്നിവരും പങ്കെടുത്തു. വിജ സാധ്യതയാണ് സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിന് പ്രധാന മാനദണ്ഡമാക്കേണ്ടതെന്ന് ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇതില്‍ വിട്ടുവീഴ്ച പാടില്ലെന്നും അവര്‍ നിര്‍ദേശം നല്‍കി.

അതേസമയം സമിതി അംഗങ്ങളായ വി എം സുധീരനും കെ മുരളീധരനും യോഗത്തില്‍ പങ്കെടുത്തില്ല. യോഗത്തില്‍ പത്രിക രൂപീകരണവും പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരളയാത്രയും ചര്‍ച്ച ചെയ്തു. പ്രകടന പത്രിക രൂപീകരണത്തിനായി ശശി തരൂര്‍ എംപി ജനങ്ങളില്‍ നിന്നും നേരിട്ട് വിവരങ്ങള്‍ ശേഖരിക്കും. ഇതനായി നാലു ജില്ലകളില്‍ അദേഹം സന്ദര്‍ശനം നടത്തും.

- Advertisment -

Most Popular