Tuesday, December 3, 2024
HomeNewshouseകർണപ്രയാഗിലും വിള്ളൽ ; ഉത്തരാഖണ്ഡിലെ ഉയർന്ന മേഖലകളിലാകെ ആശങ്ക

കർണപ്രയാഗിലും വിള്ളൽ ; ഉത്തരാഖണ്ഡിലെ ഉയർന്ന മേഖലകളിലാകെ ആശങ്ക

ന്യൂഡൽഹി
ഉത്തരാഖണ്ഡിൽ ജോഷിമഠിനു പുറമെ കർണപ്രയാഗിലും കെട്ടിടങ്ങളിൽ വിള്ളൽ. കർണപ്രയാഗിലെ ബഹുഗുണ നഗറിൽ 50 വീടിനും അപ്പർബസാർ വാർഡിൽ 30 വീടിനും വിള്ളൽ വീണു. മണ്ണിടിച്ചിൽ സംഭവിക്കുന്നതായും റിപ്പോർട്ട്. കർണപ്രയാഗിലും വിദഗ്‌ധ സംഘം പരിശോധനയ്‌ക്കെത്തും.
ഹരിദ്വാറിൽനിന്ന്‌ ബദരിനാഥിലേക്കുള്ള പാതയിൽ ജോഷിമഠ്‌ എത്തുന്നതിന്‌ 80 കിലോമീറ്റർ മുമ്പായാണ്‌ കർണപ്രയാഗ്‌. അളകനന്ദാ നദിയും പിണ്ഡോർ നദിയും സംഗമിക്കുന്ന ഇടം. കൂടുതൽ മേഖലയിലേക്ക്‌ പ്രശ്‌നം വ്യാപിച്ചതോടെ ഉത്തരാഖണ്ഡിലെ ഉയർന്ന മേഖലകളിലാകെ ആശങ്ക പടരുകയാണ്‌.

ഭൂമി ഇടിഞ്ഞുതാഴ്‌ന്ന കെട്ടിടങ്ങൾക്കും റോഡുകൾക്കും മറ്റും വിള്ളൽ വീഴുന്ന ജോഷിമഠിൽ അപകടനില മാറ്റമില്ലാതെ തുടരുന്നു. കൂടുതൽ കെട്ടിടങ്ങൾക്ക്‌ വിള്ളൽ വീണതായി കണ്ടെത്തി. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ബുള്ളറ്റിൻ പ്രകാരം ജോഷിമഠിൽ 723 കെട്ടിടങ്ങൾക്ക്‌ വിള്ളൽ വീണു. ഇതിൽ 86 കെട്ടിടം അങ്ങേയറ്റം അപകടനിലയിലാണ്‌. നഗരത്തിലെ രണ്ട്‌ പ്രധാന ഹോട്ടലുകളും പൊളിച്ചുകളയും. നഷ്ടപരിഹാരം നിശ്ചയിക്കാതെയുള്ള പൊളിക്കൽ നീക്കത്തിൽ മേഖലയിൽ പ്രതിഷേധം ശക്തമാണ്.അതേസമയം, ജോഷിമഠിലെ സ്ഥിതിവിശേഷത്തിൽ അടിയന്തര ഇടപെടലിന്‌ സുപ്രീംകോടതി വിസമ്മതിച്ചു.


ഭൂമി ഇടിഞ്ഞുതാഴ്‌ന്ന്‌ കെട്ടിടങ്ങൾക്കും റോഡുകൾക്കും മറ്റും വിള്ളൽ വീഴുന്ന ജോഷിമഠിൽ ഭീതി ഒഴിയാതെ ജനങ്ങൾ. വരും ദിവസങ്ങളിൽ തണുപ്പ്‌ കടുക്കുമെന്നതിനാൽ വീടുവിട്ട്‌ പോകേണ്ടിവന്നവർ ആശങ്കയിലാണ്‌. കൂടുതൽ കെട്ടിടങ്ങൾക്ക്‌ വിള്ളൽ വീണിട്ടുണ്ട്‌. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചൊവ്വാഴ്‌ച പുറത്തുവിട്ട ബുള്ളറ്റിൻ പ്രകാരം വീടുകളടക്കം 723 കെട്ടിടത്തിന്‌ വിള്ളൽ വീണു. 86 കെട്ടിടം അങ്ങേയറ്റം അപകടനിലയിലാണ്‌. 131 കുടുംബങ്ങളെ ഇതുവരെ മാറ്റിപ്പാർപ്പിച്ചു. ചൊവ്വാഴ്‌ച മാത്രം 37 കുടുംബങ്ങളെ മാറ്റി.

അപകടനിലയിലായ കെട്ടിടങ്ങൾ പൊളിച്ചുകളയാനാണ്‌ അധികൃതരുടെ തീരുമാനം. നഗരത്തിൽ അപകടരമായ വിധം ചരിഞ്ഞ  രണ്ട്‌ പ്രധാന ഹോട്ടലുകളായ മലാറി ഇന്നും മൗണ്ട്‌ വ്യൂവും ഇതിൽ ഉൾപ്പെടും.  പുതിയതായി വിള്ളൽ വീഴുന്നുണ്ടോയെന്ന്‌ എല്ലാ ദിവസവും വിഗദ്‌ധ സംഘം നഗരത്തിൽ പരിശോധിക്കും. വാർത്താവിനിമയ ബന്ധം തകരാതിരിക്കാൻ നടപടികൾ സ്വീകരിക്കും.


എൻടിപിസിയുടെ തപോവൻ–- വിഷ്‌ണുഗഢ്‌ ജലവൈദ്യുത പദ്ധതിയും മറ്റുമാണ്‌ ഇപ്പോഴത്തെ അപകടാവസ്ഥയ്‌ക്ക്‌ വഴിയൊരുക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. എൻടിപിസി ഇക്കാര്യം നിഷേധിച്ചു. നഷ്ടപരിഹാരം നിശ്ചയിക്കാതെ കെട്ടിടങ്ങള്‍ പൊളിക്കുന്നതിനെതിരെയും ജനകീയ രോഷമുയരുന്നു. പ്രദേശവാസികളെ കൂടി ഉൾപ്പെടുത്തി നഷ്ടപരിഹാര വിലയിരുത്തൽ സമിതിക്ക്‌ രൂപം നൽകാൻ ചീഫ്‌സെക്രട്ടറി അധ്യക്ഷനായ ഉന്നതതല യോഗം നിർദേശിച്ചു.

- Advertisment -

Most Popular