Saturday, November 23, 2024
HomeNewshouseഭീതിയിൽ ജോഷിമഠ്‌ ; 600 കുടുംബത്തെ ഒഴിപ്പിക്കുന്നു ; കർണപ്രയാഗിലും വിള്ളൽ

ഭീതിയിൽ ജോഷിമഠ്‌ ; 600 കുടുംബത്തെ ഒഴിപ്പിക്കുന്നു ; കർണപ്രയാഗിലും വിള്ളൽ

ഡെറാഡൂൺ- ഉത്തരാഖണ്ഡിലെ ഇടിഞ്ഞുതാഴുന്ന നഗരം ജോഷിമഠിലെ വിള്ളൽവീണതും അപകടാവസ്ഥയിലുള്ളതുമായ വീടുകളിൽ താമസിക്കുന്ന 600ഓളം കുടുംബങ്ങളെ ഉടൻ ഒഴിപ്പിക്കാൻ നിർദേശം. സിങ്‌ധർ പ്രദേശത്ത്‌ വെള്ളിയാഴ്‌ച ക്ഷേത്രം തകർന്നു. 561 വീട്ടിൽ ഇതുവരെ വിള്ളലുകൾ വീണു.

3000ത്തിലേറെ വീടുകൾ അപകടാവസ്ഥയിലാണ്‌. നാൽപ്പതോളം കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. ജോഷിമഠിൽനിന്ന്‌ 80 കിലോമീറ്റർ അകലെയുള്ള കർണപ്രയാഗിൽ 50വീടുകളിലടക്കം വിള്ളൽ കണ്ടെത്തിയെന്ന്‌ റിപ്പോർട്ടുണ്ട്‌. 50,000 പേരാണ്‌ കർണപ്രയാഗിൽ താമസിക്കുന്നത്‌.

ജോഷിമഠിൽ ശാസ്ത്രജ്ഞരടക്കം വിദഗ്‌ധസംഘം ക്യാമ്പ്‌ ചെയ്തിട്ടുണ്ട്‌.  ചാർധാം ഓൾ വെതർ റോഡ്, എൻ‌ടിപിസിയുടെ തപോവൻ വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതി തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ നിർമാണപ്രവർത്തനങ്ങളും നിർത്തിവച്ചു. ഏഷ്യയിലെ ഏറ്റവും വലിയ റോപ്‌വേയായ ഓലിയുടെ പ്രവർത്തനവും നിർത്തി. വീടുവിട്ട്‌ പോകേണ്ടി വരുന്നവർക്ക്‌ അടുത്ത ആറുമാസത്തേക്ക്‌ വാടക ഇനത്തിൽ 4000 രൂപ നൽകുമെന്ന്‌ സർക്കാർ പ്രഖ്യാപിച്ചിരുന്നു. പ്രദേശം മുഖ്യമന്ത്രി മുഖ്യമന്ത്രി പുഷ്‌കർ സിങ്‌ ധാമി ശനിയാഴ്‌ച സന്ദർശിച്ചു. 

- Advertisment -

Most Popular