Friday, November 22, 2024
HomeNewshouseബയോമെട്രിക് പഞ്ചിംഗിനായി സമയം നീട്ടി സര്‍ക്കാര്‍

ബയോമെട്രിക് പഞ്ചിംഗിനായി സമയം നീട്ടി സര്‍ക്കാര്‍

തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ ബയോമെട്രിക് പഞ്ചിംഗിനായി സമയം നീട്ടി സര്‍ക്കാര്‍. ഈ മാസത്തിനകം കളക്ടറേറ്റുകളിലും ഡയറക്ടറേറ്റുകളിലും പഞ്ചിംഗ് സംവിധാനം ഒരുക്കണം. ഇതിനുള്ള നടപടികള്‍ ഈ മാസം പൂര്‍ത്തീകരിക്കണം.നേരത്തെ ഇന്നുമുതല്‍ പഞ്ചിംഗ് രേഖപ്പെടുത്താനായിരുന്നു തീരുമാനം.

കലക്ടറേറ്റുകള്‍, ഡയറക്ടറേറ്റുകള്‍, വകുപ്പ് മേധാവികളുടെ ഓഫീസുകള്‍ എന്നിവിടങ്ങളിലാണ് പഞ്ചിംഗ് നിര്‍ബന്ധമാക്കിയത്. ഹാജര്‍ ശമ്പള സോഫ്റ്റ് വെയറായ സ്പാര്‍ക്കുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് പഞ്ചിംഗ് ഒരുക്കിയിരുന്നത്. എന്നാല്‍ സ്പാര്‍ക്കുമായി ബന്ധിപ്പിക്കുന്നതില്‍ പ്രശ്നം സംഭവിച്ചതിനാല്‍ പഞ്ചിംഗ് നീട്ടി വയ്ക്കുകയായിരുന്നു.

മാര്‍ച്ച് 31 ഓടെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ബയോമെട്രിക് പഞ്ചിംഗ് സജ്ജമാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. കഴിഞ്ഞ വർഷങ്ങളിലും ബയോമെട്രിക് പഞ്ചിങ് നടപ്പാക്കുമെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ ജീവനക്കാരുടെ സംഘടനകളുടെ എതിർപ്പ് കാരണം അത് നടപ്പായിരുന്നില്ല.

- Advertisment -

Most Popular