Friday, November 22, 2024
HomeNewshouseഅലഞ്ഞ് നടക്കുന്ന പട്ടി കെ.സുധാകരന്‍; പെരുമാറ്റം കള്ളുകുടിച്ച പട്ടിയെ പോലെ; തൃക്കാക്കര അത് തെളിയിക്കും; സുധാകരനെ...

അലഞ്ഞ് നടക്കുന്ന പട്ടി കെ.സുധാകരന്‍; പെരുമാറ്റം കള്ളുകുടിച്ച പട്ടിയെ പോലെ; തൃക്കാക്കര അത് തെളിയിക്കും; സുധാകരനെ അറഞ്ചംപൊറഞ്ചം ചീത്തവിളിച്ച് ജിനേഷ്‌കുമാര്‍ എംഎല്‍എ

പിണറായി വിജയനെ അലഞ്ഞുനടക്കുന്ന പട്ടിയെന്ന് വിളിച്ച കെ.സുധാകരന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ കെ.സുധാകരനെ കടന്നാക്രമിച്ച് കോന്നി എംഎല്‍എ കെ.യു.ജനീഷ് കുമാര്‍. അലഞ്ഞുനടക്കുന്ന പട്ടി കെസുധാകരനാണെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ജെനീഷ്‌കുമാര്‍ പറഞ്ഞു. മാത്രമല്ല ഇപ്പോള്‍ കള്ളുകുടിച്ച പട്ടിയെ പോലെയാണ് പെരുമാറ്റമെന്നും ജെനീഷ് കുമാര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.
ജെനീഷ്‌കുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ

അലഞ്ഞ് നടക്കുന്ന പട്ടി സുധാകരനാണെന്ന് തൃക്കാക്കരയിലെ ജനം തെളിയിക്കും. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ മാനസിക നില തകര്‍ന്നിരിക്കുകയാണ്. അതിനാലാണ് മുഖ്യമന്ത്രിയെ ചങ്ങല പൊട്ടിച്ച പട്ടിയോട് ഉപമിക്കാന്‍ കെ സുധാകരന് തോന്നുന്നത്.
പരാജയഭീതിയും മറുവശത്ത് തനത് സംസ്‌കാര ശൂന്യതയുമാണ് കെ സുധാകരന്റെ വാക്കുകളില്‍ പ്രകടമാകുന്നത്.
കളള് കുടിച്ച പട്ടിയെ പോലെയാണ് കെ പി സി സി പ്രസിഡന്റിന്റെ പെരുമാറ്റം.
സ്വന്തം പ്രസിഡന്റിന് അടിയന്തരമായി വിദഗ്ദ ചികിത്സ നല്‍കാന്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ തയ്യാറാക്കണം. അദ്ദേഹത്തെ ഈ നിലയില്‍ തുറന്നു വിട്ടാല്‍ എല്ലാ കാലത്തും ജനങ്ങള്‍ ആത്മ നിയന്ത്രണം പാലിക്കണമെന്നില്ല. അലഞ്ഞ് നടക്കുന്ന പട്ടി സുധാകരന്‍ ആണെന്ന് തൃക്കാക്കരയില്‍ ജനം തെളിയിക്കും.
കേരളത്തിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രിയെ അങ്ങേയറ്റം നീചമായ ഭാഷയില്‍ അപമാനിച്ച കെ സുധാകരന് തൃക്കാക്കരയിലെ പ്രബുദ്ധ ജനങ്ങള്‍ മറുപടി നല്‍കും.

- Advertisment -

Most Popular