Friday, October 18, 2024
Homeഇഡി വരുന്നൂ; കിഫ്ബിക്കെതിരെ കേസെടുത്തു; ചോദ്യംചെയ്യലുകള്‍ ആരംഭിക്കുന്നു; തെരഞ്ഞെടുപ്പുകാലത്ത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ വീണ്ടും കേന്ദ്രഏജന്‍സികള്‍
Array

ഇഡി വരുന്നൂ; കിഫ്ബിക്കെതിരെ കേസെടുത്തു; ചോദ്യംചെയ്യലുകള്‍ ആരംഭിക്കുന്നു; തെരഞ്ഞെടുപ്പുകാലത്ത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ വീണ്ടും കേന്ദ്രഏജന്‍സികള്‍

കൊച്ചി: കിഫ്ബിക്കെതിരെ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി). കേന്ദ്രാനുമതിയില്ലാതെ വിദേശ ഫണ്ടു സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്.കിഫ്ബിക്കു വേണ്ടി മസാലബോണ്ടിൽ ആരെല്ലാം നിക്ഷേപിച്ചു, നിക്ഷേപിച്ചവരുടെ വ്യക്തി വിവരങ്ങളും ഇഡി അന്വേഷിക്കും. നേരത്തെ കിഫ്ബിക്കെതിരെ സിഎജി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ വ്യാപക ക്രമക്കേടും കണ്ടെത്തിയിരുന്നു. തുടർന്നാണ് കേസെടുത്തിരിക്കുന്നത്.കിഫ്ബി സിഇഒ, ഡപ്യൂട്ടി സിഇഒ എന്നിവരോട് അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.സാല ബോണ്ടുവഴി 2150 കോടി രൂപ സമാഹരിച്ചത് വിദേശനാണയ വിനിമയ ചട്ടം ലംഘിച്ചാണോ എന്നും അന്വേഷിക്കുന്നുണ്ട്.

- Advertisment -

Most Popular