Thursday, October 31, 2024
HomeBusiness houseകളിപ്പാട്ടങ്ങളില്‍ രാസപദാര്‍ത്ഥം; ഒരുവയസ്സിന് താഴെയുള്ളവര്‍ക്ക് കളിപ്പാട്ടം വാങ്ങുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക; ബിഐഎസ് മാര്‍ക്ക് എങ്ങനെ അറിയാം;...

കളിപ്പാട്ടങ്ങളില്‍ രാസപദാര്‍ത്ഥം; ഒരുവയസ്സിന് താഴെയുള്ളവര്‍ക്ക് കളിപ്പാട്ടം വാങ്ങുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക; ബിഐഎസ് മാര്‍ക്ക് എങ്ങനെ അറിയാം; കളിപ്പാട്ടം വാങ്ങുന്നവര്‍ ജാഗ്രത്തായിരിക്കേണ്ടതെങ്ങനെ

ഒരുകുട്ടിയുള്ള വീട്ടില്‍ പോകുകയാണ്,
വിരുന്ന് പോകുമ്പോള്‍ നമ്മള്‍ വിചാരിക്കും. ഒരു നല്ല കളിപ്പാട്ടം വാങ്ങിക്കളയാം.
ഇല്ലാത്ത പൈസ കൊടുത്ത് കളിപ്പാട്ടം വാങ്ങുന്നത് ആ കുട്ടിയോടുള്ള ഇഷ്ടം കൊണ്ടാണ്. എന്നാല്‍ ആ ഇഷ്ടം ഒരു കുഞ്ഞിന്റെ ആരോഗ്യത്തിന് ഹാനിരകരമായാലോ.
അത്തരം നിരവധി കളിപ്പാട്ടങ്ങള്‍ മാര്‍ക്കറ്റിലുണ്ട്.
പല വിധ രാസപദാര്‍ത്ഥങ്ങളടങ്ങിയ കണക്കില്ലാത്ത കളിപ്പാട്ടങ്ങള്‍.
കുട്ടികളുടെ കളിപ്പാട്ടങ്ങളെ കുറിച്ച് വിശദമായി നാം അറിഞ്ഞിരിക്കണം. അതിനുതകുന്ന വിവരങ്ങളാണ് ഈ സ്റ്റോറിയില്‍.

14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി നിര്‍മിച്ച് വിതരണത്തിനെത്തുന്ന കളിപ്പാട്ടങ്ങള്‍ വാങ്ങുമ്പോള്‍ നാം നന്നായി ശ്രദ്ധിക്കുക. ഗുണനിലവാരമില്ലാത്ത കളിപ്പാട്ടങ്ങള്‍ നിരവധിയാണ്. ഗുണനിലവാരം തിരിച്ചറിയാനായി കേന്ദ്രസര്‍ക്കാര്‍ ചില മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. അതില്‍ പ്രധാനം കലിപ്പാട്ടങ്ങള്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റാണ്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ് സര്‍ട്ടിഫിക്കേഷനാണ് ഇതിനായി നല്‍കുന്നത്.
ഈ സര്‍ട്ടിഫിക്കറ്റ് രാജ്യത്ത് നിലവില്‍ വന്നിട്ട് രണ്ടുവര്‍ഷമായി. എന്നിട്ടും ഗുണനിലവാരമില്ലാത്ത കളിപ്പാട്ടങ്ങള്‍ വ്യാപകമായികാണാം. ഒരുവയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള കളിപ്പാട്ടങ്ങളില്‍ പോലും രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നാണ് ബിഐഎസ് അധികൃതര്‍ പറയുന്നത്.
കുറഞ്ഞ ചെലവില്‍ നിര്‍മിക്കുന്ന ഭംഗിയുള്ള കളിപ്പാട്ടങ്ങളില്‍ പോലും ബിഐഎസ് സര്‍ട്ടിഫിക്കറ്റുണ്ടോ എന്ന് നാം നോക്കണം.

കുട്ടികളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് കളിപ്പാട്ടങ്ങളില്‍ ബിഐഎസ് സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാക്കിയത്.നിലവാരം കുറഞ്ഞ കളിപ്പാട്ടങ്ങള്‍ ഉപയോഗിക്കുന്ന കുട്ടികളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് ഇത്തരം ഒരാലോചന നടത്തുകയും 2021ല്‍ നിയമം കൊണ്ടുവരികയും ചെയ്തത്. നിലവാരമില്ലാത്ത കളിപ്പാട്ടങ്ങള്‍ വ്യാപകമായി വില്‍ക്കുന്നു എന്നതിനാല്‍ ഈ വര്‍ഷാരംഭത്തില്‍ തന്നെ രാജ്യത്തെ കളിപ്പാട്ടക്കടകളില്‍ വ്യാപകമായി റെയ്ഡ് നടപടികളുമായി മുന്നോട്ട് പോകാനുള്ള ഒരുക്കത്തിലാണ് ബിഎസ്‌ഐ..

പ്രതിമാസം രാജ്യത്ത് 1,000-2,000 കോടി രൂപയുടെ കളിപ്പാട്ട ബിസിനസ്സാണ് നടക്കുന്നത്. ഇലക്ട്രോണിക്‌സ് കളിപ്പാട്ടങ്ങള്‍ക്കാണ് ആവശ്യക്കാരേറെ. എന്നാല്‍ കൂടുതലും ഇറക്കാുമതിചെയ്യുന്നവയാണ്. ഇറക്കുമതി ചെയ്യുന്ന കളിപ്പാട്ടങ്ങളില്‍ ബിഐഎസ് സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാകാറില്ല.

നിയമമനുസരിച്ച് ബിഐഎസ് സര്‍ട്ടിഫിക്കറ്റില്ലാതെ കളിപ്പാട്ടങ്ങള്‍ നിര്‍മിക്കുന്നതും വില്‍ക്കുന്നതും കനത്ത കുറ്റമാണ്. രണ്ടുലക്ഷം രൂപയോ, പിഴയോ, രണ്ടുവര്‍ഷംവരെ തടവോ അല്ലെങ്കില്‍ രണ്ടുംകൂടിയോ ലഭിക്കാവുന്ന കുറ്റം. കേരളത്തില്‍ ഇതിനകം 5 കളിപ്പാട്ട നിര്‍മാതാക്കള്‍ ബിഐഎസ് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള ലൈസന്‍ എടുത്തിട്ടുണ്ട്. സര്‍ട്ടിഫിക്കേഷന് ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ ക്ഷണിക്കുക.

ഇനി ബിഐഎസ് സര്‍ട്ടിഫിക്കേഷന്‍ കളിപ്പാട്ടത്തില്‍ കണ്ടില്ലെങ്കില്‍ നമുക്കെന്തുചെയ്യാന്‍ കഴിയും എന്ന് നോക്കാം. സര്‍ട്ടിഫിക്കേഷന്‍ ഇല്ലെങ്കില്‍ പൊതുജനത്തിന് പരാതി നല്‍കാനുള്ള സംവിധാനമുണ്ട്.
ഡബ്യു ഡബ്ല്യൂ. ബിഐഎശ്. ജിഒവി. ഡോട്ട് ഇന്‍ എന്ന അഡ്രസ്സില്‍ പാരതി അയക്കാം. അല്ലെങ്കില്‍ കെയര്‍ആപ്പ് വഴിയും ബിഐഎസ് ഓഫീസുകളിലും പരാതി നല്‍കാം. പരാതിയുടെ കൂടെ ഉത്പന്നത്തിന്റെ ഫോട്ടോ, ബില്ല് എന്നിവയും നല്‍കണം. പരാതി ലഭിച്ചാല്‍ അധികൃതര്‍ നടപി കൈക്കൊള്ളും.

ഇനി ധൈര്യമായി കളിപ്പാട്ടം വാങ്ങാന്‍ പോകാം. നിയമബോധത്തോടെ നമുക്ക് കളിപ്പാട്ടം തെരഞ്ഞെടുക്കാം. ബിഐഎസ് സര്‍ട്ടിഫിക്കേഷനുള്ള സുരക്ഷിതമായ കളിപ്പാട്ടമാണോ എന്ന് തിരിച്ചറിയാം.
നമുക്ക് നമ്മുടെ മക്കള്‍ക്കും പ്രിയപ്പെട്ടവരുടെ മക്കള്‍ക്കും ഇഷ്ടത്തോടെയും ധൈര്യത്തോടെയും കളിപ്പാട്ടം വാങ്ങി നല്‍കാം.

- Advertisment -

Most Popular