Tuesday, December 3, 2024
Homeകോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവത്തിൽ പാചകക്കാരൻ പിടിയിൽ
Array

കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവത്തിൽ പാചകക്കാരൻ പിടിയിൽ

കോട്ടയം- സംക്രാന്തിയിലെ ഹോട്ടൽ പാർക്കിൽ ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവത്തിൽ  പ്രതി അറസ്‌റ്റിൽ. പാചകക്കാരൻ മലപ്പുറം തിരൂർ മേൽമുറി പാലത്തിങ്കൽ ഭാഗത്ത് പിലാത്തോട്ടത്തിൽ വീട്ടിൽ  മുഹമ്മദ് സിറാജുദ്ദീനെ(20)യാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘം  മലപ്പുറം കാടാമ്പുഴയിൽ നിന്നാണ്‌ പിടി കൂടിയത്‌.

നരഹത്യക്കാണ്‌ കേസ്‌.  29ന് ഈ ഹോട്ടലിൽനിന്ന് വരുത്തിയ ഭക്ഷണം കഴിച്ച്‌ കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് രശ്മി രാജാണ്‌(33) മരിച്ചത്‌.  തുടർന്ന്‌ പ്രതി ഒളിവിൽ പോയി.

- Advertisment -

Most Popular