Saturday, July 27, 2024
HomeNewshouseവഴിയിൽ വെറുതെ കിടന്ന മദ്യം എടുത്ത് കുടിച്ചു; ഇടുക്കിയിൽ 3 യുവാക്കൾ ആശുപത്രിയിൽ ; ഒരാളുടെ...

വഴിയിൽ വെറുതെ കിടന്ന മദ്യം എടുത്ത് കുടിച്ചു; ഇടുക്കിയിൽ 3 യുവാക്കൾ ആശുപത്രിയിൽ ; ഒരാളുടെ നില ഗുരുതരം

ഇടുക്കി: അടിമാലിയിൽ വഴിയിൽ കിടന്ന കിട്ടിയ മദ്യം കുടിച്ച മൂന്നു യുവാക്കള്‍ക്ക് ശാരീരിക അസ്വസ്ഥത. ആരോഗ്യ നില മോശമായതിനെ തുടർന്ന് മൂന്ന് യുവാക്കളെയും കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. അനിൽ കുമാർ, കുഞ്ഞുമോൻ, മനോജ് എന്നിവരാണ് ചികിത്സ തേടിയത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

വഴിയിൽ കിടന്ന് കിട്ടിയ മദ്യമാണ് കഴിച്ചതെന്നാണ് യുവാക്കൾ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഇവരെ ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകിയെങ്കിലും ആരോഗ്യനില മോശമാകുന്നതായി കണ്ടതിനെ തുടർന്നാണ് ഇവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

- Advertisment -

Most Popular