Wednesday, September 11, 2024
Homeഡൽഹിയിലും ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിലും ഭൂചലനം; പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാൻ
Array

ഡൽഹിയിലും ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിലും ഭൂചലനം; പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാൻ

ന്യൂഡൽഹി: ഡൽഹിയിലും ഉത്തരേന്ത്യയിൽ വിവിധ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. രാത്രി 7.55നാണ് പ്രകമ്പനങ്ങൾ അനുഭവപ്പെട്ടത്. നിരവധി പേരാണ് ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ആളപായമോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. പാക് തലസ്ഥാനമായ ഇസ്ലാമാബാദിലും മറ്റ് നഗരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി സമൂഹമാധ്യമങ്ങളിൽ ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തു.

അഫ്ഗാനിസ്ഥാൻ ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റിക്ടർ സ്കെയിലിൽ 5.9 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഫൈസാബാദിന് 79 കി.മീ. തെക്കായി 200 കി.മീ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു.

ഡൽഹിയിൽ അഞ്ച് ദിവസത്തിനിടെ അനുഭവപ്പെടുന്ന രണ്ടാമത്തെ ഭൂചലനമാണിത്. കഴിഞ്ഞ ഞായറാഴ്ച റിക്ടർ സ്കെയിലിൽ 3.8 രേഖപ്പെടുത്തിയ പ്രകമ്പനങ്ങളുണ്ടായിരുന്നു.

- Advertisment -

Most Popular