Friday, October 11, 2024
Homeഒരുദിവസം മാത്രം 456 മരണം; ജപ്പാനിൽ കോവിഡ് മരണനിരക്ക് കുതിക്കുന്നു
Array

ഒരുദിവസം മാത്രം 456 മരണം; ജപ്പാനിൽ കോവിഡ് മരണനിരക്ക് കുതിക്കുന്നു

ടോക്യോ: ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ കോവിഡ് കേസുകൾ കുതിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ജപ്പാനിലെ കോവിഡ് മരണനിരക്ക് എക്കാലത്തേയും ഉയർന്ന നിരക്കിൽ.

വെള്ളിയാഴ്ച്ച മാത്രം 456 കോവി‍ഡ് മരണങ്ങളാണ് ജപ്പാനിൽ റിപ്പോർട്ട് ചെയ്തത്.

ഒരുമാസത്തിനിടെ ആയിരക്കണക്കിനു പേരാണ് കോവിഡ് മൂലം ജപ്പാനിൽ മരണമടഞ്ഞത്. പുതുവർഷ ആഘോഷങ്ങൾക്കു പിന്നാലെ കോവിഡ് കേസുകളും മരണനിരക്കുകളും വർധിക്കുമെന്ന്

നേരത്തേ ആശങ്കകൾ ഉണ്ടായിരുന്നു. 2022 ഡിസംബർ മാസത്തിൽ 7,688 കോവിഡ് മരണങ്ങളാണ് ജപ്പാനിൽ

റിപ്പോർട്ട് ചെയ്തത്. മുമ്പത്തെ കോവിഡ‍് തരം​ഗം മൂലം ഓ​ഗസ്റ്റിലുണ്ടായ 7,329 എന്ന നിരക്കുകളെ മറികടന്നായിരുന്നു ഇത്. നവംബർ മുതൽ കോവിഡ‍്

മരണനിരക്ക് ഉയർന്നുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ മൂന്നുമാസത്തിനിടെ ജപ്പാനിലുണ്ടായ കോവിഡ് മരണങ്ങളുടെ കണക്ക് തൊട്ടു

മുമ്പത്തെ വർഷത്തെ അപേക്ഷിച്ച് പതിനാറ് മടങ്ങ് കൂടുതലാണ് എന്നാണ് കണക്കുകൾ പറയുന്നത്.

- Advertisment -

Most Popular