കൊച്ചി; മലയാളത്തിലെ സാമൂഹ്യമാധ്യമങ്ങളില്‍ പുതിയ കാല്‍വെപ്പുമായി രംഗത്തെത്തിയ ന്യൂസ് അറ്റ് ഹൗസ് സമഗ്രമായ തുടക്കത്തിനൊരുങ്ങി. പ്രാരംഭ ഘട്ടത്തില്‍ തന്നെ മികച്ച രീതിയില്‍ മുന്നോട്ട് പോകാനും വായനക്കാര്‍ക്ക് ഒരിക്കല്‍ കയറിയാല്‍ ഇറങ്ങിപ്പോകാന്‍ കഴിയാത്ത വിധം ആകര്‍ഷിക്കുന്നതും കെട്ടിലും മട്ടിലും ഉള്ളടക്കപ്രധാനവുമാണ് എന്ന് ഇപ്പോള്‍ തന്നെ വിലയിരുത്തപ്പെട്ട ന്യൂസ് അറ്റ് ഹൗസ് വാര്‍ത്ത വീട്ടില്‍ എന്ന സങ്കല്‍പ്പത്തിലാണ് ആരംഭിച്ചത്.
യൂ ട്യൂബ് ചാനല്‍, വെബ് സൈറ്റ്, പ്രതിമാസ അച്ചടി മാഗസിന്‍ തുടങ്ങിയവയാണ് ന്യൂസ് അറ്റ് ഹൗസിന്റെ ബ്രാന്‍ഡില്‍ പുറത്തിറങ്ങുന്നത്. പ്രമുഖരായ ഒരുപിടി മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം ന്യൂസ് അറ്റ് ഹൗസില്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായി പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കെവി മധു കൂടി ജോയിന്റ് ചെയ്തു.
മലയാളം വാര്‍ത്താചാനലുകളില്‍ പ്രതിദിന സറ്റയര്‍ ഷോകളില്‍ വ്യത്യസ്തമായി നിലകൊണ്ട് അവതരണശൈലികൊണ്ട് ശ്രദ്ധേയനായ കെവി മധു ഏഷ്യാനെറ്റ് ന്യൂസില്‍ നിന്നാണ് ന്യൂസ് അറ്റ് ഹൗസിലേക്ക് ജോയിന്‍ ചെയ്യുന്നത്. വിവിധ പത്രങ്ങളിലും ചാനലുകളിലും റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള കെവിമധു റിപ്പോര്‍ട്ടര്‍ ടിവിയില്‍ ഡെമോക്രെയ്‌സി എന്ന പ്രതിദിന ആക്ഷേപഹാസ്യപരിപാടി ചെയ്തുകൊണ്ടാണ് ദൃശ്യമാധ്യമത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്.
ഡെമോക്രെയ്‌സി ആയിരത്തിലധികം എപ്പിസോഡ് ചെയ്ത് മലയാളം ന്യൂസ് ചാനലുകളില്‍ പ്രതിദിന ആക്ഷേപഹാസ്യപരിപാടികള്‍ക്ക് മാതൃകയായി മാറി. തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസില്‍ ചിത്രം വിചിത്രത്തില്‍ ജോയിന്‍ ചെയ്തു. മാധ്യമപ്രവര്‍ത്തന രംഗത്ത് 20 വര്‍ഷത്തെ പരിചയമുള്ള കെവിമധു നാല് പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.
വിവിധ പത്രങ്ങളില്‍ പ്രതിവാരകോളങ്ങളും ചാനലുകളില്‍ അഭിമുഖപരിപാടികള്‍, ഡോക്യുമെന്ററികള്‍ എന്നിവ ചെയ്തിട്ടുണ്ട്. മാതൃഭൂമി, ചിന്ത, കൈരളി ബുക്‌സ് എന്നീ പ്രസാധകര്‍ പ്രസിദ്ധീകരിച്ച ചിരിയുടെ കൊടിയേറ്റം, ഒരുലുക്കില്ലെന്നേയുള്ളു ഭയങ്കരബുദ്ധിയാ, സഭാപ്രവേശം, അവിശ്വാസം അതല്ലേ എല്ലാം എന്നിവയാണ് പുസ്തകങ്ങള്‍.