ശശി തരൂരിനെ പങ്കെടുപ്പിച്ച് കൊണ്ട് ജി.സുകുമാരന്‍ നായര്‍ പെരുന്നയില്‍ നടത്തിയ അഭിപ്രായപ്രകടനം തനിക്കെതിരായ നീക്കമെന്ന സൂചനയുമായി പ്രതിപക്ഷനേതാവ് വിഡി സതീശന്‍. ചങ്ങനാശ്ശേരിയിലെ വാര്‍ഷിക പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചിരുന്നില്ലെന്നും പിന്നെയെങ്ങനെ താന്‍ അവിടത്തെ പരിപാടിയില്‍ പങ്കെടുക്കുമെന്നും സതീശന്‍ ചോദിച്ചു.
വി.ഡി.സതീശന്‍ പരിപാടിയില്‍ പങ്കെടുത്തില്ലെന്നും ബഹിഷ്‌കരിച്ചുവെന്നും മറ്റുമുള്ള പ്രചാരണം തള്ളിക്കൊണ്ട് പ്രതിപക്ഷനേതാവ് പറഞ്ഞു. അതേസമയം ഇതുവരെ ഒരുപരിപാടിക്കും എവിടെ താന്‍ പോയിട്ടില്ലെന്നും സതീശന്‍ പറഞ്ഞു. എന്നാല്‍ ശശി തരൂരിനെ കുറിച്ച് ഒരാള്‍ നല്ലത് പറഞ്ഞാല്‍ കോണ്‍ഗ്രസുകാരന്‍ എന്ന നിലയില്‍ തനിക്ക് സന്തോഷമുണ്ടെന്നും സതീശന്‍ പറഞ്ഞു.
സുകുമാരന്‍ നായരുടെ നീക്കം ശശി തരൂരിനെ കോണ്‍ഗ്രസ്സിന്റെ മുഖ്യനേതൃത്വത്തില്‍ പ്രതിഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന വിലയിരുത്തല്‍ ഉയരുന്നതിനിടെയാണ് സതീശന്റെ പ്രതികരണം. മുമ്പ് രമേശ് ചെന്നിത്തലയെ ആഭ്യന്ത്രിമന്ത്രിയാക്കാന്‍ നടത്തിയ താക്കോല്‍സ്ഥാനവിവാദവും ഇതിനോട് ചേര്‍ത്തുവായിക്കപ്പെടുന്നുണ്ട്.
സമാനരീതിയില്‍ ശശി തരൂരിനെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയാക്കി അവതരിപ്പിക്കാന്‍ സുകുമാരന്‍ നായര്‍ നിര്‍ദേശിക്കുമോ എന്നാണ് നേതാക്കളുടെ ആശങ്ക. അങ്ങനെയായാല്‍ ഇപ്പോള്‍ തന്നെ ദുര്‍ബലമായ കോണ്‍ഗ്രസ്സിന്റെ നേതൃത്വം പ്രതിസന്ധിയിലാകും.