Wednesday, September 11, 2024
HomeNewshouseഅക്രമകാരണം മുൻവൈരാഗ്യം; പ്രതികൾ 6 മാസം മുമ്പ് ഒരേ ബ്ലോക്കിൽ താമസിച്ചവർ; കണ്ണൂര്‍സെന്‍ട്രല്‍ ജയിലില്‍ കാപ്പതടവുകാരുടെ...

അക്രമകാരണം മുൻവൈരാഗ്യം; പ്രതികൾ 6 മാസം മുമ്പ് ഒരേ ബ്ലോക്കിൽ താമസിച്ചവർ; കണ്ണൂര്‍സെന്‍ട്രല്‍ ജയിലില്‍ കാപ്പതടവുകാരുടെ ഏറ്റുമുട്ടല്‍

കണ്ണൂര്‍: കണ്ണൂർ സെൻട്രൽ ജയിലിൽ ഗുണ്ടാ തടവുകാർ തമ്മിൽ ഏറ്റുമുട്ടി. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും കണ്ണൂരില്‍ എത്തിച്ച സംഘം ഇവിടുത്തെ തടവുകാരനായ തൃശ്ശൂര്‍ സ്വദേശി പ്രമോദിനെ ആക്രമിക്കുകയായിരുന്നു.

തൃശ്ശൂർ എറണാകുളം ജില്ലയിലെ കാപ്പ തടവുകാരായ ലാലു, ബിജു, അമൽ, അനുപ് എന്നിവർ ചേർന്നാണ് കണ്ണൂരിൽ തടവിലായിരുന്ന തൃശ്ശൂർ സ്വദേശി പ്രമോദിനെ ആക്രമിച്ചത്. മുൻ വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്. ആറുമാസം മുമ്പ് ഇതേ പ്രതികൾ കണ്ണൂർ സെൻട്രൽ ജയിലിലെ പത്താം ബ്ലോക്കിൽ ഉണ്ടായിരുന്നു.

അന്ന് ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതാണ് കണ്ണൂരിൽ എത്തിയ ഉടൻ ആക്രമണം നടത്താൻ കാരണമായത്. ഇന്നലെ രാത്രിയാണ് ഒന്‍പത് പ്രതികളെ വിയ്യൂരിൽ നിന്നും കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.

- Advertisment -

Most Popular