Saturday, July 27, 2024
Homeആര്യയുടെ പരാതിയില്‍ പാര്‍ട്ടി കൈവിട്ടതിന് പിന്നാലെ ഡിആര്‍ അനിലിന് കടുത്ത പ്രതിസന്ധി; പൊലീസ് ശക്തമായ അന്വേഷണത്തില്‍,...
Array

ആര്യയുടെ പരാതിയില്‍ പാര്‍ട്ടി കൈവിട്ടതിന് പിന്നാലെ ഡിആര്‍ അനിലിന് കടുത്ത പ്രതിസന്ധി; പൊലീസ് ശക്തമായ അന്വേഷണത്തില്‍, അറസ്റ്റടക്കമുള്ള നടപടികളിലേക്ക് നീങ്ങാന്‍ സാധ്യത; ആനാവൂരിനെ മാറ്റിയേക്കും; തലസ്ഥാനത്ത് ജയന്‍ബാബു പരിഗണനയില്‍

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേയര്‍ ആര്യാരാജേന്ദ്രന്റെ പേരില്‍ എഴുതിയ വ്യാജകത്തിന്റെ പേരില്‍ പാര്‍ട്ടിയും കൈവിട്ടതോടെ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡിആര്‍അനില്‍ പ്രതിസന്ധിയില്‍. കത്ത് വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയെങ്കിലും ഒറിജിനല്‍ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മാത്രമല്ല തന്റെ പേരില്‍ എഴുതിയ കത്തിന്റെ പിന്നിലാരാണെന്നത് കണ്ടെത്തണം എന്ന നിലപാടില്‍ ആര്യ ഉറച്ചുനില്‍ക്കുകയുമാണ്.

ഈ സാഹചര്യത്തില്‍ കത്ത് മേയറുടെ ഓഫീസിലാണ് തയാറാക്കിയത് എന്ന കാര്യത്തില്‍ ഒരു തീരുമാനമുണ്ടാക്കാനാണ് അന്വേഷണസംഘത്തിന്റെ മുഖ്യപരിഗണന. ഇതിനായി മേയറുടെ ഓഫീസിലെ 5 കമ്പ്യൂട്ടറുകളും പരിശോധിക്കും. ഫോറന്‍സിക് പരിശോധനയിലൂടെ കത്ത് ഇവിടെയാണോ തയാറാക്കിയതെന്ന് ഉറപ്പിക്കാന്‍ കഴിയും. അല്ലാത്ത പക്ഷം അടുത്ത ഘട്ടത്തിലേക്ക് നീങ്ങാനാണ് ലക്ഷ്യം. മേയറുടെ പേരിലുള്ള കത്ത് വാട്‌സാപ്പ് ഗ്രൂപ്പില്‍ പ്രചരിച്ച സാഹചര്യം പരിശോധിക്കും. അതിന് പിന്നിലാരെന്ന് കണ്ടെത്താനായാല്‍ തുടരന്വേഷണത്തിനുള്ള വഴിതുറക്കാമെന്നാണ് പ്രതീക്ഷ.

പാര്‍ട്ടി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ അന്വേഷണ സംഘം അനിലിന്റെ ഫോണ്‍പരിശോധിക്കാനുള്ള നടപടികളിലാണ്. അനിലിന്റെ ഫോണ്‍ നിലവില്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. എന്നാല്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. അനില്‍.

അനാവൂർ നാഗപ്പൻ, സി ജയൻബാബു

അതേ സമയം പൊലീസ് നടപടിയിലേക്ക് കടന്നാല്‍ അനിലിനെ പാര്‍ട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുമെന്നാണ് സൂചന. ആനാവൂര്‍ നാഗപ്പനെ സംസ്ഥാനനേതൃത്വം കൈവിട്ട സ്ഥിതിക്ക് അനിലിന് മേല്‍ക്കമ്മിറ്റികളില്‍ നിന്നും പിന്തുണ ലഭിക്കാനിടയില്ല. അതേസമയം ആനാവൂരിനെ മാറ്റി ഇ ജയന്‍ബാബുവിനെ ജില്ലാസെക്രട്ടറിയാക്കാനുള്ള ആലോചനകളും സജീവമാണ്.

സംസ്ഥാനസെക്രട്ടേറിയേറ്റ് അംഗമെന്ന നിലയില്‍ ആനാവൂരിന് ജില്ലയില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്നായിരിക്കും പാര്‍ട്ടി വിശദീകരണം. നേരത്തെ സെക്രട്ടേരിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോഴും ആനാവൂര്‍ മാറണ്ട എന്ന നിലപാടിലായിരുന്നു പാര്‍ട്ടി. എന്നാല്‍ എംവി ഗോവിന്ദന്‍ സംസ്ഥാനനേതൃത്വത്തില്‍ പിടിമുറുക്കിയതോടെ ജില്ലയിലെ പ്രശ്‌നങ്ങളെ ഗൗരവത്തിലാണ് കാണുന്നത്.

- Advertisment -

Most Popular