Saturday, July 27, 2024
Home40 ലക്ഷം ഉംറ വിസകള്‍ അനുവദിച്ചതായി ഹജ്ജ്-ഉംറ മന്ത്രാലയം
Array

40 ലക്ഷം ഉംറ വിസകള്‍ അനുവദിച്ചതായി ഹജ്ജ്-ഉംറ മന്ത്രാലയം

ജിദ്ദ: ഉംറ സീസണ്‍ മുതല്‍ ഇതുവരെയായി 40 ലക്ഷം ഉംറ വിസകള്‍ അനുവദിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം. അഞ്ച് മാസത്തെ കണക്കാണിത്. മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെയും ‘നുസ്‌ക്’ പ്ലാറ്റ്ഫോമിലൂടെയുമാണ് ഇത്തരത്തില്‍ വിസകള്‍ അനുവദിക്കുന്നത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ ഉള്‍പ്പടെയുള്ളവരുടെ കണക്കുകളാണിത്.

രാജ്യത്തിലേക്ക് വ്യക്തിഗതം, സന്ദര്‍ശനം, വിനോദസഞ്ചാരം തുടങ്ങിയ വിസകളിലൂടെ പ്രവേശിക്കുന്ന ആളുകള്‍ക്ക് ഉംറ കര്‍മങ്ങള്‍ക്കും റൗദാ സന്ദര്‍ശനത്തിനും കഴിയും.

‘നുസ്‌ക്’ ആപ്ലിക്കേഷന്‍ വഴി സമയം ബുക്ക് ചെയ്യണം. ഉംറ വിസയുടെ കാലാവധി 30 ദിവസത്തില്‍നിന്ന് 90 ദിവസമായി നീട്ടിയിട്ടുണ്ട്. രാജ്യത്തെ എല്ലാ കര, വ്യോമ, കടല്‍ മാര്‍ഗവും രാജ്യത്തേക്ക് പ്രവേശിക്കാമെന്നും ഹജ്ജ്-ഉംറ മന്ത്രാലയം പറഞ്ഞു.

- Advertisment -

Most Popular