Thursday, December 7, 2023
HomeNewshouseഊട്ടിയിൽ അപകടം; ഒമ്പതാംക്ലാസ് വിദ്യാർത്ഥിനി മരിച്ചു

ഊട്ടിയിൽ അപകടം; ഒമ്പതാംക്ലാസ് വിദ്യാർത്ഥിനി മരിച്ചു

ഊട്ടി: ഊട്ടിയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ എടവണ്ണ ഒതായി സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു. എടവണ്ണ ഇസ്‌ലാഹിയ ഓറിയന്റൽ ഹൈ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ഹാദി നൗറിനാണ് മരണപ്പെട്ടത്. ബുധനാഴ്ച ഊട്ടിയിൽ വെവച്ചുണ്ടായ വാഹനാപകടത്തിലാണ് ഹാദി നൗറിന് പരിക്കേറ്റത്. തുടർന്ന് കോയമ്പത്തൂർ മെഡിക്കൽ കോളജിൽ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.

ഒതായി കിഴക്കേതല കാഞ്ഞിരാല ഷബീർ തസ്‌നി ദമ്പതികളുടെ മൂത്ത മകളാണ് ഹാദി നൗറിൻ. എടവണ്ണ ഇസ്ലാഹിയ ഓറിയന്റൽ ഹൈ സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. മൃതദേഹം പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുവരും.

- Advertisment -

Most Popular