Saturday, July 27, 2024
HomeNewshouseചൈനീസ് കൊവിഡിന്റെ ഭീതിയിലും ദുരിതങ്ങള്‍ക്ക് വിട നല്‍കി ലോകം ഉണര്‍വിലേക്ക്; കേരളത്തിലും വന്‍ ആഘോഷങ്ങള്‍; ലോകമെങ്ങും...

ചൈനീസ് കൊവിഡിന്റെ ഭീതിയിലും ദുരിതങ്ങള്‍ക്ക് വിട നല്‍കി ലോകം ഉണര്‍വിലേക്ക്; കേരളത്തിലും വന്‍ ആഘോഷങ്ങള്‍; ലോകമെങ്ങും പുതുവര്‍ഷത്തെ വരവേറ്റു; ആഘോഷ ചിത്രങ്ങള്‍

പുതുവർഷത്തെ വരവേറ്റ് ലോകം. ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളും ഫിജി, പപ്പുവ ന്യൂ ഗിനിയ തുടങ്ങിയ ദ്വീപുകളും അടങ്ങിയ ഓഷ്യാനിയ വൻകരയിലാണ് പുതുവർഷം ആദ്യമെത്തിയത്‌. കിരിബാട്ടിയിലെ ക്രിതിബതി ദ്വീപാണ്‌ പുതുവർഷത്തെ ആദ്യം വരവേറ്റ ജനവാസമേഖല. ഇന്ത്യൻ സമയം ഡിസംബർ 31ന് വൈകിട്ട്‌ 3.30 മുതൽ ഇവിടെ പുതുവർഷാഘോഷം തുടങ്ങി. ന്യൂസിലൻഡാണ്‌ പുതുവർഷത്തെ ആഘോഷാരവങ്ങളോടെ ആദ്യം വരവേറ്റത്. ഓക്‌ലൻഡിൽ വർണാഭമായ വെടിക്കെട്ടൊരുക്കി രാജ്യം 2023നെ വരവേറ്റു. ഗൾഫ്‌ രാജ്യങ്ങളും പുതുവർഷത്തെ ആഘോഷപൂർവം വരവേറ്റു. യുഎഇയിൽ ബുർജ്‌ ഖലീഫയിലെ ദൃശ്യവിരുന്നിന്‌ സാക്ഷിയാകാൻ ആയിരങ്ങൾ എത്തി.



പ്രഭചൊരിഞ്ഞ തെരുവുകളെയും നക്ഷത്രവിളക്കുകളെയും അലങ്കാരദീപങ്ങളാൽ തിളങ്ങിയ കെട്ടിടങ്ങളെയും സാക്ഷിയാക്കി പപ്പാഞ്ഞിയെ അഗ്നിക്കിരയാക്കി കൊച്ചി പുതുവത്സരത്തെ വരവേറ്റു. തുറമുഖത്ത് വിരുന്നെത്തിയ കപ്പലുകളിൽനിന്ന് പുതുവർഷപ്പിറവി വിളംബരം ചെയ്‌ത്‌ സൈറണുകൾ മുഴങ്ങിയതോടെ ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലെ കൂറ്റൻ പപ്പാഞ്ഞിയിൽ തീ പടർന്നു. ഇതോടെ പോയവർഷത്തിന്റെ പ്രതീകമായി പാതയോരങ്ങളിൽ ഒരുക്കിനിർത്തിയ ചെറു പപ്പാഞ്ഞികളും കത്തിയമർന്ന

ഡിസംബറിന്റെ മഞ്ഞിൽ ഒത്തുചേർന്നവർ സ്‌നേഹാശംസകൾകൊണ്ട്‌ പരസ്‌പരം ചൂടുപകർന്നു. കൊച്ചിയുടെമാത്രം സവിശേഷതയായ ന്യൂ ഇയർ പാപ്പാ, ശനി രാവിലെമുതൽപാതയോരങ്ങളിൽ സ്ഥാനംപിടിച്ചിരുന്നു. വൈകിട്ടോടെ പാട്ടും നൃത്തവുമായി ആബാലവൃദ്ധം പുതുവർഷത്തെ വരവേൽക്കാനുള്ള ആഘോഷത്തിലായിരുന്നു. പപ്പാഞ്ഞിയെ അഗ്നിക്കിരയാക്കുന്നതുവരെ ആഘോഷങ്ങൾ തുടർന്നു. ആരാധനാലയങ്ങളിൽ പ്രത്യേക പ്രാർഥനകളും നടന്നു.

ആഘോഷങ്ങൾക്ക്‌ മാറ്റുകൂട്ടി പരേഡ് ഗ്രൗണ്ടിൽ കലാപരിപാടികൾ അരങ്ങേറി. പുതുവത്സരത്തെ വരവേറ്റ് പപ്പാഞ്ഞിയെ കത്തിക്കൽച്ചടങ്ങിൽ ഹൈബി ഈഡൻ എംപി,  കെ ജെ മാക്സി എംഎൽഎ,  ആർഡിഒ പത്മചന്ദ്രക്കുറുപ്പ്, സിപിഐ എം കൊച്ചി ഏരിയ സെക്രട്ടറി കെ എം റിയാദ്, കെ ജെ സോഹൻ, കാർണിവൽ കമ്മിറ്റി ജനറൽ കൺവീനർ സേവ്യർ ബോബൻ, ജനറൽ സെക്രട്ടറി കെ കെ നദീർ എന്നിവർ പങ്കെടുത്തു. പുതുവത്സരദിനമായ ഞായർ പകൽ 3.30ന് ഫോർട്ട് കൊച്ചി വെളി മൈതാനത്തുനിന്ന് കൊച്ചിൻ കാർണിവൽ റാലി തുടങ്ങും. തുടർന്ന് സമാപനസമ്മേളനവും സമ്മാനദാനവും പരേഡ് ഗ്രൗണ്ടിൽ.

- Advertisment -

Most Popular