Saturday, September 14, 2024
HomeNewshouseനരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദി അന്തരിച്ചു

നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദി അന്തരിച്ചു

അഹമ്മദാബാദ്‌ > പ്രധാനമന്ത്രി നരേന്ദ്ര മോദി യുടെ മാതാവ് ഹീരാബെൻ മോദി (100) അന്തരിച്ചു. അഹമ്മദാബാദിലെ യുഎൻ മേത്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബംഗാളിലെ പരിപാടികൾ റദ്ദാക്കി മോദി അഹമ്മദാബാദിലേക്ക് തിരിച്ചു. ജൂണിലായിരുന്നു ഹീരാ ബെൻ നൂറാം പിറന്നാൾ ആഘോഷിച്ചത്.

ആശുപത്രിയിൽ പ്രവേശിച്ചതിന് പിന്നാലെ പ്രധാനമന്ത്രി കഴിഞ്ഞ ആഴ്ച അഹമ്മദാബാദിലെത്തി മാതാവിനെ സന്ദർശിച്ചിരുന്നു. മരണവിവരം പുറത്തുവന്നതിന് തൊട്ടു പിന്നാലെ പ്രധാനമന്ത്രി ഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്ക് യാത്ര തിരിച്ചു. അതേസമയം, മുൻനിശ്ചയപ്രകാരമുള്ള പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടികൾക്ക് മാറ്റമില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

- Advertisment -

Most Popular