ബിജെപിയില്‍ 2022 കാത്തിരിക്കുന്നത് വമ്പന്‍ മാറ്റത്തെ. കെ സുരേന്ദ്രന്റെ നേതൃത്വത്തെ അഴിച്ചുപണിഞ്ഞ് പാരമ്പര്യരീതിയെ മറികടക്കുന്ന നേതൃ നിരയെ പ്രതിഷ്ടിക്കുകയെന്നതാണ് ദേശീയ നേതൃത്വത്തിന്റെ മനസ്സില്‍. സംസ്ഥാനപ്രസിഡന്റ് സ്ഥാനത്തേക്ക് സുരേഷ്‌ഗോപിയെ സജീവമായി പരിഗണിച്ചുവരുന്നുവെന്നാണ് സൂചന. പാരമ്പര്യരീതിയില്‍ സമരവും പ്രതിഷേധവുമായി മുന്നോട്ട് പോയാല്‍ പാര്‍ട്ടി ക്ലച്ച് പിടിക്കില്ലെന്നാണ് വിവിധ ഏജന്‍സികളെ വച്ച് നടത്തിയ സര്‍വേയില്‍ ദേശീയ നേതൃത്വത്തിന് ബോധ്യപ്പെട്ടത്. അതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ രാഷ്ട്രീയപാര്‍്ട്ടികളുടെ ശൈലിയില്‍ ബിജെപിക്ക് വളരാന്‍ കഴിയില്ലെന്നാണ് നിഗമനം.
അഴിമതി, ആരോപണങ്ങള്‍, പ്രതിഷേധങ്ങള്‍, സെക്രട്ടേറിയേറ്റിലേക്കുള്‌ള ജലപീരങ്കിസമരങ്ങള്‍, നേതാക്കളുടെ വാര്‍ത്താസമ്മേളനങ്ങള്‍ ഇതുകൊണ്ടൊന്നും കാര്യമില്ല. ഇതെല്ലാം വെറും പ്രോഗ്രസ് റിപ്പോര്‍ട്ടിലെ ഗിമ്മിക്കുകള്‍ മാത്രമായി മാറുന്നു. തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ കഴിയാത്ത ബഹങ്ങളങ്ങള്‍ ഇനി വേണ്ട എന്നാണത്രെ നേതൃത്വം സംസ്ഥാന ഘടകത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.
വിശകലനവീഡിയോ താഴെ
പകരം മതപരമായ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരണമെന്നും ഹിന്ദുമതവിശ്വാസികളെ മുഴുവന്‍ പാര്‍ട്ടിയിലേക്കാകര്‍ഷിക്കുന്ന വിധത്തില്‍ തന്ത്രങ്ങള്‍ പുതുക്കണമെന്നുമാണ് നിര്‍ദേശം. ഇതിന്റെഭാഗമായി ബഹുജനമാധ്യമങ്ങളില്‍ ശ്രമം നടത്തണം. സിനിമയിലടക്കം പിടിമുറുക്കാനും അനുഭാവികളെ കൊണ്ട് നിക്ഷേപമിറക്കിച്ച് പ്രോഹിന്ദുത്വ പ്രൊജക്റ്റുകള്‍ ചെയ്യിപ്പിക്കാനുമാണ് നിര്‍ദേശം.
സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ തന്നെ സംഘപരിവാര്‍ അനുകൂല നിക്ഷേപങ്ങള്‍ വ്യാപകമായി നടന്നുകഴിഞ്ഞു. മലയാള സിനിമയില്‍ അനുബന്ധ ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടുവരാവുന്ന വിധം പ്രൊജക്റ്റുകളും ഓപ്പണായിവരുന്നു. പ്രമുഖ യുവനടനെ സൂപ്പര്‍താരപദവി ചാര്‍ത്തിക്കൊണ്ടുള്ള പ്രചാരണത്തിനാണ് നേതൃത്വം മുഖ്യമായി പ്രാധാന്യം നല്‍കുന്നത്. അതിന്റെ ഭാഗമായി പാര്‍ട്ടിയുടെ ഒരു സമരമുദ്രാവാക്യത്തെ തന്നെ മുഖ്യവിഷയമാക്കിയുള്ള സിനിമ പുറത്തിറങ്ങിക്കഴിഞ്ഞു.
പാര്‍ട്ടിയില്‍ ഇനിയും ആശങ്കകളും അവ്യക്തതകളും പാടില്ലെന്ന് ദേശീയനേതൃത്വത്ത ിന് നിര്‍ബന്ധമുണ്ട്. വി മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘം പാര്‍ട്ടിയില്‍ ഒരു അധികാരത്തര്‍ക്കത്തിന് മാത്രമേ സഹായിക്കുന്നുള്ളൂ എന്നും ബഹുജനസ്വാധീനത്തില്‍ തുലോം പിന്നിലാണെന്നും നേതൃത്വം കരുതുന്നു. രാജീവ് ചന്ദ്രശേഖര്‍ മന്ത്രിയായതുകൊണ്ട് കേരളത്തില്‍ പാര്‍ട്ടി വളരുകയെന്ന ലക്ഷ്യവുമില്ല.
അതേ സമയം സുരേഷ്‌ഗോപിയുടെ ബഹുജന അടിത്തറ പാര്‍ട്ടിയുടേതാക്കി മാറ്റാനുള്ള തന്ത്രങ്ങള്‍ അവസാനഘട്ടത്തിലാണ്. ശോഭാസുരേന്ദ്രനെ പോലുള്ള അതൃപ്തരെ ഇനി കാര്യമായി പരിഗണിക്കേണ്ടതില്ലെന്നും ശൈലി മാറുന്നതോടെ അത്തരം അതൃപ്തികള്‍ ആകെയില്ലാതാകുമെന്നും നേതൃത്വംകരുതുന്നു. അതുകൊണ്ട് 2022 ബിജെപിയില്‍ വമ്പന്‍ മാറ്റത്തിനാണ് അരങ്ങൊരുക്കുന്നത്.