Wednesday, September 11, 2024
HomeFilm houseസീരിയല്‍ നടിയുടെ മരണത്തില്‍ സഹനടന്‍ അറസ്റ്റില്‍; സുഹൃത്തുമായുള്ള ബന്ധത്തില്‍ നടിയുടെ ജീവിതം ദുരിതമയമായി;അറസ്റ്റ് അമ്മയുടെ പരാതിയില്‍

സീരിയല്‍ നടിയുടെ മരണത്തില്‍ സഹനടന്‍ അറസ്റ്റില്‍; സുഹൃത്തുമായുള്ള ബന്ധത്തില്‍ നടിയുടെ ജീവിതം ദുരിതമയമായി;അറസ്റ്റ് അമ്മയുടെ പരാതിയില്‍

മുംബൈ- ടെലിവിഷൻ താരം തുനിഷ ശർമയുടെ മരണത്തിൽ സഹതാരം അറസ്റ്റിൽ കഴിഞ്ഞ ദിവസം തുനിഷയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സഹനടൻ ഷീസാൻ ഖാനാണ് അറസ്റ്റിലായത്. ആലി ബാബ ദാസ്‌താ‌ൻ ഇ കാബൂൾ എന്ന പരമ്പരയുടെ ചിത്രീകരണത്തിനിടെയാണ് തൂങ്ങിമരിച്ച നിലയിൽ നടിയെ കണ്ടെത്തിയത്. നടിയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും തുനിഷയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷീസാനെതിരെ കേസെടുത്തത്.

ഈ ബന്ധത്തിൽ അവൾ കഷ്‌ട‌പ്പെടുന്നുണ്ടെന്നും അത് അങ്ങേയറ്റത്തെ നടപടിയിലേക്ക് അവളെ നയിച്ചിരിക്കാമെന്നും തുനിഷയുടെ അമ്മ പോലീസിനോട് പറഞ്ഞു. ഇവരുടെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ വസായിൽ ഒരു സീരിയലിന്റെ സെറ്റിൽ വച്ചായിരുന്നു തുനീഷയുടെ മരണം.  ഇവർ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു പൊലീസ് ഇന്നലെ പറഞ്ഞത്.

ഷൂട്ടിങ് സെറ്റിലെ വാഷ് റൂമിൽ പോയ 20കാരിയായ തുനിഷ ശർമ്മ ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.  ഇതേത്തുടർന്ന് സഹപ്രവർത്തകർ വാതിൽ തകർത്ത് അകത്ത് കയറിയപ്പോൾ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം.. സെറ്റിലുണ്ടായിരുന്നവർ താരത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അലി ബാബ ദസ്താൻ-ഇ-കാബൂൾ എന്ന ഷോയിലെ നായക വേഷത്തിലൂടെയാണ് താരം ശ്രദ്ധ നേടിയത്. ഷോയിൽ ഷെഹ്‌സാദി മറിയമായാണ് തുനിഷ അഭിനയിച്ചു. സോണി ടിവി ഷോയായ ‘മഹാരണ പ്രതാപ്’ എന്ന ഷോയിൽ ബാലതാരമായി അഭിനയിച്ചു, അവിടെ ചന്ദ് കൻവാറിന്റെ വേഷം ചെയ്തു. അതിനുശേഷം, നിരവധി ഷോകളിലും ബോളിവുഡ് സിനിമകളിലും അവർ അഭിനയിച്ചു.

- Advertisment -

Most Popular