Thursday, November 21, 2024
Homeനവനാസിസവും വെള്ളക്കാരുടെ ആധിപത്യമനോഭാവവും ഭീകരവാദം വളര്‍ത്തുന്നുവെന്ന് ഗുട്ടറസ്‌
Array

നവനാസിസവും വെള്ളക്കാരുടെ ആധിപത്യമനോഭാവവും ഭീകരവാദം വളര്‍ത്തുന്നുവെന്ന് ഗുട്ടറസ്‌

ന്യൂയോർക്ക്‌- പാശ്ചാത്യ രാജ്യങ്ങളിലെ ഭീകരവാദത്തിന്റെ പ്രധാന ഉറവിടം തീവ്ര വലതുപക്ഷ ആശയങ്ങളാണെന്ന്‌ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. യുഎൻ ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാശ്ചാത്യ രാജ്യങ്ങളിൽ ഇന്ന് ഏറ്റവും വലിയ ഭീകരവാദഭീഷണി ഉയരുന്നത്‌ തീവ്ര വലതുപക്ഷത്തുനിന്നും നവ-നാസിസത്തിൽനിന്നും വെള്ളക്കാരുടെ ആധിപത്യശ്രമത്തിൽനിന്നുമാണ്‌. ജർമൻ സർക്കാരിനെ അട്ടിമറിക്കാനുള്ള തീവ്രവലതുപക്ഷ ശ്രമങ്ങൾ ജനാധിപത്യ സമൂഹങ്ങൾക്ക്‌ മുന്നറിയിപ്പാണ്‌.

നവനാസിസത്തിന്റെയും വെള്ളക്കാരുടെ വംശീയതയുടെയും ഭാഗമായുള്ള മുസ്ലിം, യഹൂദ വിദ്വേഷത്തിനെതിരെ ഉറച്ച നിലപാട്‌ ആവശ്യമാണ്‌. സമൂഹമാധ്യമങ്ങളിൽനിന്ന്‌ വിദ്വേഷപ്രസംഗങ്ങളും തീവ്രവാദ ആശയങ്ങളും ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.

- Advertisment -

Most Popular